കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; യുവതിക്ക് പരിക്ക്, കട തകർന്നു

കുറ്റ്യാടി: ടൗണിൽ കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി കാൽനടക്കാരിക്ക് പരിക്ക്. ഭർത്താവും കൈക്കുഞ്ഞും രക്ഷപ്പെട്ടു. കുറ്റ്യാടി നെല്ലിയുള്ളതിൽ അലിയുടെ ഭാര്യ സുലൈഖക്കാണ് (35) പരിക്ക്. പ്രധാന കവലയിൽനിന്ന് വയനാട് റോഡിലേക്ക് പ്രവേശിച്ച കാർ ഇടതുഭാഗത്തെ പാതയുടെ സ്ലാബിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കുഞ്ഞിനെയുമെടുത്ത് എതിർഭാഗത്തേക്ക് വരുകയായിരുന്ന അലി കാറി‍​െൻറ വരവുകണ്ട് തൊട്ടടുത്ത ബാർബർ ഷോപ്പിലേക്ക് ഓടിക്കയറി. എന്നാൽ, പിന്നിലുണ്ടായിരുന്ന സുലൈഖയെ കാർ ഇടിച്ചുവീഴ്ത്തി. ബാർബർ ഷോപ്പി​െൻറ ചില്ലുവാതിലും തകർത്താണ് കാർ നിന്നത്. സുലൈഖയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ രണ്ടു പേരുണ്ടായിരുന്നെങ്കിലും പരിക്കുകളില്ല. വാഹന പണിമുടക്കു കാരണം ആളുകൾ കുറവായതിനാൽ ദുരന്തം ഒഴിവായി. സംഭവസ്ഥലത്ത് ജനങ്ങൾ തടിച്ചുകൂടിയത് ഗതാഗതം സ്തംഭിപ്പിച്ചു. മുമ്പ് ഇവിടെ വാഹനങ്ങൾ കടകളിലേക്ക് കയറി ആറുപേർ മരിച്ചിരുന്നു. ആവശ്യത്തിന് ഉയരമില്ലാത്തതിനാൽ നടപ്പാതയിലേക്ക് വാഹനങ്ങൾ കയറുക പതിവാണ്. കുറ്റ്യാടിയുടെ ഡൂഡ്ൽ ആർട്ടുമായി കലാകാരന്മാരുടെ കൂട്ടം കുറ്റ്യാടി: ആളുകളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്ന കുറ്റ്യാടിയിലെ സ്ഥാപനങ്ങളും സ്ഥലങ്ങളും വസ്തുക്കളും ഉൾക്കൊള്ളിച്ച് കലാകാരന്മാരുടെ കൂട്ടായ്മ തയാറാക്കിയ ഡൂഡ്ൽ ആർട്ട് ശ്രദ്ധേയമായി. 'കാമ്പയിൻ കടത്തനാട്' സംരംഭത്തി​െൻറ ഭാഗമായി ചിത്രകലാകാരന്മാരാണ് ടൗണി​െൻറ പഴയതും പുതിയതുമായ അവസ്ഥകൾ ഒറ്റച്ചുമരിൽ കോറിയിട്ടത്. സ്‌കൂളുകൾ, സർക്കാർ ഓഫിസുകൾ, ബസ്സ്റ്റാൻഡ്, ആരാധനാലയങ്ങൾ, മാർക്കറ്റ്, കുറ്റ്യാടിച്ചന്ത, ഗവ. ആശുപത്രി എന്നിവ ആർട്ടിസ്റ്റ് പി.പി. അശ്വന്തി​െൻറ നേതൃത്വത്തിൽ വിശാൽ, വിഥുൻ, നിതിൻ എന്നിവരാണ് ഡൂഡ്ൽ ആർട്ട് ചെയ്‍തത്. പഞ്ചായത്തി​െൻറയും പൊലീസി​െൻറയും പൂർണ പിന്തുണ ഉണ്ടായിരുന്നതായും കലാകാരന്മാർ പറഞ്ഞു. വിപിൻ ബാലൻ (ചെയർ.), വിപിൻ രാജ് (വൈസ് ചെയർ), പ്രഭീഷ് കൃഷ്ണ (കൺ.), ജിനീഷ് (ജോ. കൺ.) എന്നിവർ ഭാരവാഹികളായാണ് 'കാമ്പയിൻ കടത്തനാട്' രൂപവത്കരിച്ചത്. യുദ്ധവിരുദ്ധ റാലി ദേവർകോവിൽ: കെ.വി.കെ.എം.എം.യു.പി സ്കൂൾ ഗ്ലോബൽ സോഷ്യൽ ക്ലബി​െൻറയും സ്കൗട്ട്, ജെ.ആർ.സി യൂനിറ്റുകളുടെയും ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. ഹെഡ്മാസ്റ്റർ പി.കെ. നവാസ് ഉദ്ഘാടനം ചെയ്തു. എം. രാജൻ, സി.പി. അബ്ദുൽ ഹമീദ്, അജ്മത്ത്, പി.വി. നൗഷാദ്, ഷൗക്കത്തലി, പ്രബിത എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.