വ്യാപാരി ദിനത്തിൽ തൊഴിലാളികളെ ആദരിക്കുന്നു

രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂനിറ്റ് ആഗസ്‌റ്റ് ഒമ്പതിന് വ്യാപാരി ദിനത്തിൽ 25 വർഷത്തിലധികം വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്ത തൊഴിലാളികളെയും ചുമട്ട് തൊഴിലാളികളെയും പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയവരെയും ആദരിക്കുന്നു. വ്യാഴാഴ്ച 11 ന് വ്യാപാരഭവനിലാണ് പരിപാടി. മുനിസിപ്പൽ അധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ല ജനറൽ സെക്രട്ടറി കെ. സേതുമാധവൻ, സെക്രട്ടറി കെ.എം. ഹനീഫ, മണ്ഡലം പ്രസിഡൻറ് ഒ.പി. രാജൻ എന്നിവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.