കുടിവെള്ള പദ്ധതിയുടെ ടാങ്കിന് വിള്ളലും ചോര്‍ച്ചയും

താമരശ്ശേരി: ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ അത്തായക്കുന്നുമ്മല്‍ കുടിവെള്ള പദ്ധതിയുടെ ടാങ്കി​െൻറ ചോര്‍ച്ച നൂറില്‍പരം കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നു. മൊകായി, അത്തായക്കുന്ന്, പുതിയമ്പ്ര, ആലപ്പടി ഭാഗങ്ങളിലുള്ള 136 കുടുംബങ്ങളാണ് പദ്ധതിയുടെ കീഴിലുള്ളത്. ഇവര്‍ക്ക് ഏക ആശ്രയമായ കുടിവെള്ള പദ്ധതിയുടെ ടാങ്കിന് ചോര്‍ച്ച വന്നതോടെ അടിയന്തരമായി ടാങ്ക് നന്നാക്കണമെന്ന ആവശ്യം ശക്തമായി. രണ്ടു മാസം മുമ്പാണ് ടാങ്കിന് വിള്ളലും ചോര്‍ച്ചയും ശ്രദ്ധയില്‍പെട്ടത്. പൂനൂര്‍ പുഴയിലെ മൊകായി ഭാഗത്തുനിന്നാണ് പദ്ധതിക്ക് വെള്ളം എടുക്കുന്നത്. 60,000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കില്‍ ദിവസേന നാലുതവണ പമ്പിങ് നടത്തുന്നുണ്ട്. ചോര്‍ച്ച വന്നതോടെ ടാങ്കില്‍ വെള്ളം നിലനിര്‍ത്താന്‍ പറ്റാതായതായി പദ്ധതി കണ്‍വീനര്‍ പറഞ്ഞു. വേനലില്‍ ജലക്ഷാമം രൂക്ഷമായ പ്രദേശമായതിനാല്‍ ഗുണഭോക്തൃ കുടുംബങ്ങള്‍ പൂർണമായും കുടിവെള്ള പദ്ധതിയെയാണ് ആശ്രയിക്കുന്നത്. അപകടാവസ്ഥയിലായ ടാങ്ക് അറ്റകുറ്റപ്പണി നടത്താന്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.