ക്ഷീരോൽപാദക സഹകരണ സംഘം ഉദ്ഘാടനം

പൂനൂര്‍: വള്ളിൽവയൽ ക്ഷീരോൽപാദക സഹകരണ സംഘം പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. ബിനോയ് അധ്യക്ഷത വഹിച്ചു. ജില്ല ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ എം. ശോഭന കർഷകർക്കുള്ള പാസ്ബുക്ക് വിതരണവും മുഖ്യപ്രഭാഷണവും നടത്തി. എസ്. ഹിത, ഉണ്ണികുളം വെറ്ററിനറി സർജൻ ഡോ. അബ്ദുല്‍ നാസർ, ജസിത റഹ്മാൻ, വാർഡ് മെംബര്‍ സി.പി. രമ, എ.കെ. ഗോപാലൻ, കെ.കെ. ബാലകൃഷ്ണൻ മാസ്റ്റർ, പി.പി. പ്രഭാകരൻ മാസ്റ്റർ, ടി.കെ. മോഹനൻ, കെ.ഡി.സി ബാങ്ക് മാനേജർ കെ.കെ. ലീന, കെ.പി. ചന്ദ്രൻ, എം.പി. ലതിക എന്നിവർ സംസാരിച്ചു. സഹകരണ സംഘം പ്രസിഡൻറ് ടി.സി. രമേശൻ മാസ്റ്റർ സ്വാഗതവും സെക്രട്ടറി ലിഖിന ചന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.