സദാചാര പൊലീസായി പണവും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ

മുക്കം: സദാചാര പൊലീസായി യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ മുക്കം പൊലീസി​െൻറ പിടിയിലായി. കാരശ്ശേരി നെല്ലിക്കാപറമ്പ് തരിപ്പാലപറമ്പ് റിയാസ് (28), നെല്ലിക്കാപറമ്പ് സ്വദേശി നസീർ പൊയിലിൽ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞമാസം 13നാണ് സംഭവം. മുക്കം സ്വകാര്യ പ്രകൃതിചികിത്സ ആശുപത്രിയിൽ ജോലി ആവശ്യാർഥം വന്ന മാങ്കാവ് സ്വദേശിനി സുഹൃത്ത് കൊയിലാണ്ടി സ്വദേശിയായ യുവാവുമായി മുക്കം ഓടത്തെരു വളവിൽവെച്ച് കാർ നിർത്തി പകൽ 12.30ഓടെ സംസാരിച്ചുകൊണ്ടിരിക്കേ പ്രതികൾ സദാചാര പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി 50,000 രൂപ ആവശ്യപ്പെടുകയും കൈവശം പൈസ ഇല്ലാതിരുന്നതിനാൽ എ.ടി.എമ്മിൽ കൊണ്ടുപോയി 9000 രൂപയും യുവതിയുടെ ബാഗിൽ സൂക്ഷിച്ച ഒരുപവനോളം വരുന്ന സ്വർണമോതിരവും തട്ടിയെടുക്കുകയായിരുന്നു. സംഭവശേഷം വീണ്ടും യുവതിയെ പ്രതികൾ ഫേസ്ബുക്കിലും വാട്സ്ആപ്പിലും പിന്തുടർന്ന് ശല്ല്യംചെയ്തു. പ്രതികൾക്കായി കഴിഞ്ഞ ഒരു മാസത്തോളമായി പൊലീസ് അന്വേഷണം നടത്തുയായിരുന്നു. സി.സി.ടി.വിയുടെയും മറ്റും സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. എസ്.ഐ കെ.പി. അഭിലാഷ്, എ.എസ്.ഐ ജയമോദ്, ഷഫീഖ് നീലിയാനിക്കൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.