പ്ലാസ്​റ്റിക്കിനോട് വിട; ഇനി അഴിയൂരില്‍ 'ഹരിത കല്യാണം'

വടകര: അഴിയൂര്‍ പഞ്ചായത്തില്‍ ഹരിതചട്ടം പാലിച്ചുള്ള, പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്ത കല്യാണ ചടങ്ങുകള്‍ക്ക് ആഗസ്റ്റ് 15 മുതല്‍ തുടക്കമാകും. ഹരിത കർമസേനാ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് കല്യാണാഘോഷം നടത്തുക. കല്യാണ നിശ്ചയം നടന്നുകഴിഞ്ഞാല്‍ വിവരം ഹരിതസേനാംഗങ്ങളെ അറിയിച്ചാല്‍ ഇത്തരത്തിൽ പ്ലാസ്റ്റിക് പൂര്‍ണമായി ഒഴിവാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ലഘുലേഖകളും നല്‍കും. ഇതി​െൻറ ഭാഗമായി ഹരിത പ്രോട്ടോകോള്‍ യൂനിറ്റുകള്‍ ആറു വാര്‍ഡുകളില്‍ ആരംഭിക്കും. 'ഹരിത കല്യാണ'ങ്ങള്‍ക്ക് പഞ്ചായത്തിലെ വിവിധ രാഷ്്ട്രീയ പാര്‍ട്ടികളും മത സാമൂഹിക സംഘടനകളും പിന്തുണ പ്രഖ്യാപിച്ചു. ഹരിത പ്രോട്ടോകോള്‍ യൂനിറ്റ് ആരംഭിക്കാന്‍ തയാറായ കുടുംബശ്രീ പ്രവര്‍ത്തകർക്ക് പഞ്ചായത്ത് ധനസഹായം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയൂബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്തംഗം എ.ടി. ശ്രീധരന്‍, റീന രയരോത്ത്, പി.പി. ശ്രീധരന്‍, കെ.പി. പ്രമോദ്, പി. നാണു, പ്രദീപ് ചോമ്പാല, കെ. അന്‍വര്‍ ഹാജി, സാലിം പുനത്തില്‍, ഒ. ബാലന്‍, ടി.സി.എച്ച്. അബൂബക്കര്‍ ഹാജി, കെ.വി. രാജന്‍, പാമ്പള്ളി ബാലകൃഷ്ണന്‍, പി.കെ. പ്രകാശന്‍, എന്‍.പി. മഹേഷ്, ഇ. അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.