കൊയിലാണ്ടിയിൽ മാലിന്യം കുന്നുകൂടുന്നു

കൊയിലാണ്ടി: നഗരത്തിൽ മാലിന്യം കുന്നുകൂടുന്നു. ദേശീയപാത, സംസ്ഥാന പാതയോരങ്ങളിലും ഈസ്റ്റ് റോഡിൽനിന്ന് നഗരസഭ പുതിയ ബസ്സ്റ്റാൻഡിലേക്കുള്ള ലിങ്ക് റോഡ് കവാടത്തിലുമൊക്കെ മാലിന്യം കൂടിക്കിടക്കുകയാണ്. മഴയിൽ കുതിർന്ന ഇവയിൽനിന്ന് ദുർഗന്ധം വമിക്കുന്നു. നഗരത്തിലെ ഉറവിട മാലിന്യ സംസ്കരണ പദ്ധതികളൊന്നും ലക്ഷ്യംകണ്ടില്ല. വീടുകളിൽ ആഘോഷാവസരങ്ങൾ നടന്നാലുണ്ടാകുന്ന അവശിഷ്ടങ്ങൾ ചാക്കിൽ കെട്ടി പൊതുസ്ഥലങ്ങളിൽ തള്ളുകയാണ്. പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത ഏറെയാണ്. മാലിന്യം തള്ളരുതെന്ന ബോർഡ് സ്ഥാപിച്ച ബസ്സ്റ്റാൻഡ് ലിങ്ക് റോഡിൽ മാലിന്യങ്ങളുടെ വൻ കൂമ്പാരമാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.