വീടുകളിലേക്കുള്ള വഴി മുടക്കി ഗെയിൽ, പ്രതിഷേധവുമായി നാട്ടുകാർ

നടുവണ്ണൂർ: വീടുകളിലേക്കുള്ള വഴിമുടക്കി ഗെയിൽ. പ്രതിഷേധവുമായി നാട്ടുകാർ. ചാലിൽ രാമകൃഷ്ണൻ, അച്ചിയത്ത് ദേവകി, പുനത്തിൽ ഇബ്രാഹിം, അച്ചിയത്ത് ബാലൻ, അച്ചിയത്ത് വിനോദ്, അച്ചിയത്ത് മറിയം, ബബീഷ് അച്ചിയത്ത് എന്നിവരുടെ വീടുകളിലേക്കുള്ള വഴിയാണ് തടസ്സപ്പെട്ടത്. ആറു മാസമായി നങ്ങാറത്ത് പറമ്പിൽ മൂന്നു മീറ്റർ ആഴവും ഒന്നര മീറ്റർ വീതിയും 30 മീറ്ററോളം നീളവുമുള്ള കുഴിയിൽ പ്ലാസ്റ്റിക് കുപ്പികളും പാഴ്വസ്തുക്കളും നിറഞ്ഞ് മലിനജലം കെട്ടിക്കിടക്കുകയാണ്. ഇത് പകർച്ചവ്യാധി രോഗങ്ങൾ പരത്താൻ ഇടയാക്കുമെന്നും പ്രദേശവാസികൾ പറയുന്നു. വഴി മുടക്കിയതിനെതിരെ വില്ലേജ് ഓഫിസർക്ക് പരാതി കൊടുത്തിരിക്കുകയാണ് വീട്ടുകാർ. ജനങ്ങളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അറിയിക്കാനായി ഗെയിൽ ഓഫിസിലേക്കോ ഉദ്യോഗസ്ഥർക്കോ വിളിച്ചാൽ അവർ ഫോൺ അറ്റൻറ് ചെയ്യുന്നില്ലെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.