സാഹസികരാണെങ്കിൽ മാത്രം ഈ റോഡ് വഴി വരാം!

കക്കംവെള്ളി റോഡ് പൊട്ടിെപ്പാളിഞ്ഞിട്ട് 18 വർഷം നാദാപുരം: വാഹനങ്ങൾക്കും, കാൽനടക്കാർക്കും ഉപകരിക്കാതെ ഒരു റോഡ്. ഗ്രാമപഞ്ചായത്തിലെ കക്കംവെള്ളി ചാമക്കാലിൽ ഇയ്യാംകുടിതാഴെ റോഡാണ് നാട്ടുകാർക്ക് ശാപമായത്. ഇതിന് റോഡെന്ന പേരെയുള്ളൂ. സാഹസികരായ ഇരുചക്ര യാത്രികർക്കല്ലാതെ മറ്റൊരു വാഹനത്തിനും ഇതിലെ പോകാൻ കഴിയില്ല. നടന്നുപോകാനും ഏറെ സാഹസപ്പെടണം. റോഡാകെ പൊട്ടിപ്പൊളിഞ്ഞു. അത്രകണ്ട് കുണ്ടുംകുഴിയുമാണ്. 18 വർഷം മുമ്പാണ് ഗ്രാമപഞ്ചായത്ത് റോഡി​െൻറ സോളിങ് നടത്തിയത്. ആ കല്ലുകളെല്ലാം ഇളകി അപ്രത്യക്ഷമായി. പഞ്ചായത്തി​െൻറ കണക്കിൽ ഇങ്ങനെ ഒരു റോഡുതന്നെ ഉണ്ടോ എന്ന് സംശയമാണെന്നാണ് നാട്ടുകാർ പറയുന്നത്. റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതരോട് പലതവണ പരാതിപ്പെട്ടിട്ടും ഫണ്ടില്ലെന്ന സ്ഥിരം മറുപടിയാണ് ലഭിക്കുന്നതെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.