ചീക്കിലോട് കനാൽ റോഡ്: കാൽനട ദുഷ്​കരം, ഇറിഗേഷൻ നടപടികൾ വൈകുന്നു

നന്മണ്ട: രണ്ടുവർഷം മുമ്പ് സോളിങ് കഴിഞ്ഞ കനാൽ റോഡിലൂടെ കാൽനട ദുഷ്കരം. കുറ്റ്യാടി ഇറിഗേഷ​െൻറ കനാൽ റോഡാണ് ടാറിങ് നടക്കാത്തതു കാരണം യാത്ര ക്ലേശകരമാകുന്നത്. എരഞ്ഞിലോട്ടുതാഴം, കൊളത്തൂർ നോർത്ത് പ്രദേശങ്ങളിലുള്ളവർക്ക് ചീക്കിലോട് ഒളയിമ്മലിൽനിന്ന് വളരെ എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡാണിത്. മൂന്ന് കി.മീറ്റർ ദൈർഘ്യമുള്ള റോഡി​െൻറ ഒന്നര കി.മീറ്റർ മാത്രമാണ് ഇനി ടാർ ചെയ്യാനുള്ളത്. കാലവർഷത്തിന് മുമ്പെങ്കിലും റോഡ് ടാർ ചെയ്യണമെന്ന നാട്ടുകാരുടെ ആവശ്യംമാനിച്ച് നന്മണ്ട ഗ്രാമപഞ്ചായത്ത് അഞ്ചുലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ടാറിങ്ങിനായി ജില്ല പഞ്ചായത്ത് 20 ലക്ഷം രൂപയും ഇറിഗേഷനിൽ അടച്ചിട്ടുണ്ട്. ഇറിഗേഷൻ ടെൻഡർ നടപടികൾപോലും തുടങ്ങിയിട്ടിെല്ലാന്നതാണ് ഖേദകരമായ വസ്തുത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.