സമഗ്ര വിദ്യാലയ പ്രവേശന കാമ്പയിന്‍ മേയ് ഒന്നിന് തുടങ്ങും

കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലം സമഗ്ര വിദ്യാലയ പ്രവേശന കാമ്പയിന്‍ േമയ് ഒന്നിന് കൊടുവള്ളി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലേക്ക് പ്രദേശത്തെ കുട്ടികളെ സ്വീകരിച്ചുകൊണ്ട് തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.30നാണ് പരിപാടി. ആദ്യഘട്ടമായ 'ഞങ്ങളും ഒപ്പമുണ്ട്' (ജനകീയ ഗൃഹ സന്ദര്‍ശന പരിപാടി) േമയ് ഒന്നു മുതല്‍ അഞ്ചുവരെ നടക്കും. രണ്ടാംഘട്ടമായ 'കേളികൊട്ട്' വിളംബര ജാഥ േമയ് ഏഴ് മുതല്‍ 12 വരെ നടക്കും. നിയോജക മണ്ഡലത്തിലെ പ്രധാന കവലകള്‍, ജനവാസകേന്ദ്രങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വൈകുന്നേരങ്ങളില്‍ വിളംബരജാഥകളും ഫ്ലാഷ്‌മോബ് പോലുള്ള പരിപാടികളുമാണ് നടക്കുക. ആദ്യ പരിപാടി ഏഴിന് വൈകീട്ട് 3.30ന് മാനിപുരത്ത് നടക്കും. മൂന്നാംഘട്ടമായ വരവേല്‍പ്പ് 10 മുതല്‍ 20 വരെ തീയതികളില്‍ നടക്കും. ബി.പി.ഒ. വി.എം. മെഹറലി, എം.പി. മൂസ, ടി.പി. അബ്ദുല്‍മജീദ്, മുഹമ്മദ് കുണ്ടുങ്ങര, പി.ടി.എ. നാസര്‍, കെ.ടി. സുനി, കെ.എ. റഹിം, ഇ.സി. മുഹമ്മദ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.