സ്വകാര്യ ആശുപത്രികളെ നിലക്കുനിർത്തണം ^ശാസ്ത്ര സാഹിത്യ പരിഷത്ത്

സ്വകാര്യ ആശുപത്രികളെ നിലക്കുനിർത്തണം -ശാസ്ത്ര സാഹിത്യ പരിഷത്ത് മുക്കം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം ഉറപ്പാക്കി സർക്കാർ വിജ്ഞാപനമിറക്കിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രി മാനേജ്മ​െൻറുകൾ ഭീഷണികളുമായി രംഗത്തുവന്നിരിക്കയാണ്. മിനിമം വേതനഘടന അംഗീകരിക്കില്ലെന്നും മുഴുവൻ ആശുപത്രികളും അടച്ചുപൂട്ടുമെന്നുമുള്ള പ്രഖ്യാപനവും കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഇവർക്കെതിരെ ആരോഗ്യ വകുപ്പും കേരള സർക്കാരും കർശന നടപടികൾ കൈക്കൊള്ളണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമാപന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി ഇ. അശോകൻ (പ്രസി), പി.പി രഞ്ജിനി, പി.എം വിനോദ് കുമാർ(വൈസ് പ്രസിഡൻറുമാർ), പി.കെ സതീശ്(സെക്രട്ടറി), വി.കെ ചന്ദ്രൻ, കെ.കെ സത്യൻ(ജോ. സെക്രട്ടറിമാർ), കെ. ഗണേശൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.