പ്രായം തടസ്സമേയല്ല; രാരൂട്ടി ​ൈവദ്യൻ ഡ്യൂട്ടിയിലാണ്

കൊടിയത്തൂർ: പ്രായം 85 കഴിഞ്ഞിട്ടും രാരൂട്ടി എന്ന നാട്ടുവൈദ്യൻ ജോലിയിലാണ്. അമ്പത് വർഷത്തിലധികമായി പാരമ്പര്യമായി തനിക്ക് പകർന്ന് ലഭിച്ച തൊഴിൽ ആത്മാർഥതയോടെ ചെയ്ത് കൊണ്ടിരിക്കുകയാണ് കൊടിയത്തൂർ പഞ്ചായത്തിലെ ചുള്ളിക്കാപറമ്പ് കൈതക്കൽ രാരൂട്ടിയെന്ന രാരുട്ടി വൈദ്യർ. അസ്ഥികൾക്ക് സംഭവിക്കുന്ന ഏതുതരം ക്ഷതങ്ങൾക്കും, കരൾ സംബന്ധമായ രോഗങ്ങൾക്കും ഇവിടെ ചികിത്സയുണ്ട്. രാരൂട്ടിയുടെ അടുത്തേക്ക് ദൂര ദിക്കുകളിൽനിന്നുവരെ ചികിത്സ തേടിയെത്താറുണ്ട്. വിനയത്തോടെയും എളിമയോടെയുമുള്ള സമീപനം, ചികിത്സക്കൊപ്പം ആശ്വാസമായി തേൻ പുരട്ടിയ വാക്കുകൾ സമ്മാനിക്കുന്നത് കൊണ്ട് രോഗികൾക്ക് ഏറെ ആശ്വാസകരമാണ് ഈ നാട്ടുവൈദ്യം. അസ്ഥികൾക്ക് സംഭവിക്കുന്ന ഒടിവ്, ചതവ്, ഉളുക്ക് എന്നിവ ഭേദമാക്കാൻ രാ രുട്ടി കഴിഞ്ഞേ ആരുമുളളൂ. ചികിത്സയെ ഒരിക്കലും കച്ചവടമാക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. വളരെ തുച്ചമായ പണമേ പ്രതിഫലമായി വാങ്ങാറുള്ളൂ. ആദ്യകാലങ്ങളിൽ ചികിത്സക്കായി രോഗിയുടെ വീടുകളിലേക്ക് പോയിരുന്നുവെങ്കിൽ ഇപ്പോൾ വീട്ടിൽ വരുന്നവർക്കേ ചികിത്സയുള്ളൂ. പാരമ്പര്യമായി കിട്ടിയ വീടും സ്ഥലവുമല്ലാതെ മറ്റൊന്നും രാരൂട്ടിക്ക് സമ്പാദ്യമായില്ല. പ്രാദേശത്തെ സംഘടനകളും പാർട്ടികളും രാരൂട്ടിയുടെ സേവനങ്ങൾ മുൻനിർത്തി അവാർഡുകളും ഉപഹാരങ്ങളും നൽകി ആദരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.