മഹിള അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ

കക്കട്ടിൽ: ബി.ജെ.പി സംഘ്പരിവാർ ഭരണം നടത്തുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിള അസോസിയേഷൻ കുന്നുമ്മൽ ഏരിയ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു. സി.എം. യശോധ അധ്യക്ഷത വഹിച്ചു. എൻ.കെ. ലീല, അജിത നടേമ്മൽ, രാധിക ചിറയിൽ, വി.കെ. റീത്ത എന്നിവർ സംസാരിച്ചു. പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി കക്കട്ടിൽ നടന്ന തെരുവ് ചിത്രരചന രാജഗോപാലൻ കാരപ്പറ്റ, എം. അഞ്ജലി എന്നിവർ ഉദ്ഘാടനം ചെയ്തു. പൊലീസ് വാഹനം തകർത്ത സംഭവം: പ്രതികളെ അറസ്റ്റ് ചെയ്യണം -കോൺഗ്രസ് കക്കട്ടിൽ: പുറമേരി പഞ്ചായത്തിലെ വിലാതപുരത്ത് കഴിഞ്ഞദിവസമുണ്ടായ രാഷ്ട്രീയ സംഭവവുമായി ബന്ധപ്പെട്ട് തുടർച്ചയെന്നോണം കുറ്റ്യാടി പഞ്ചായത്തിലെ വടയത്തുണ്ടായ സംഘർഷത്തിലെയും െപാലീസ് വാഹനം തകർക്കുകയും ചെയ്ത സംഭവത്തിലുമുള്ള മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതികളായ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കേസിൽ നിന്നൊഴിവാക്കാൻ ശ്രമം നടക്കുകയാണ്. സി.പി.എം നേതാക്കളുടെ മക്കളെയും പ്രതികളായ സർക്കാർ ജീവനക്കാരെയും കേസിൽ നിന്നൊഴിവാക്കാൻ സി.പി.എമ്മിന് പൊലീസ് കൂട്ടുനിൽക്കുകയാണ്. യോഗത്തിൽ മരക്കാട്ടേരി ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം വി.എം. ചന്ദ്രൻ, ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ, ശ്രീജേഷ് ഊരത്ത്, കെ. സജീവൻ, പി.കെ. അജിത്ത് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.