റിലീഫ് കമ്മിറ്റി ബ്രോഷർ പ്രകാശനം

വില്യാപ്പള്ളി: മയ്യന്നൂർ ശാഖ മുസ്ലിംലീഗ് കമ്മിറ്റി, ഖത്തർ കെ.എം.സി.സി വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുമായി സഹകരിച്ച് നടത്തുന്ന ജലധാര കുടിവെള്ള പദ്ധതിയുടെ ബ്രോഷർ പ്രകാശനം ഖത്തർ കെ.എം.സി.സി വില്യാപ്പള്ളി പഞ്ചായത്ത് ട്രഷറർ പുത്തൻപുരയിൽ ഹാഷിം കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡൻറ് മലയിൽ ഇബ്രാഹീം ഹാജിക്കു നൽകി നിർവഹിച്ചു. അബ്ബാസ് മാക്കാനാരി അധ്യക്ഷത വഹിച്ചു. മയ്യന്നൂർ മുസ്ലിംലീഗ് റിലീഫ് കമ്മിറ്റിയുടെ ഫണ്ട് മലയിൽ കുഞ്ഞമ്മദ് ഹാജിയിൽനിന്ന് വണ്ണാറത്ത് പോക്കർ ഹാജി സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. കടുവപ്പാണ്ടി കുഞ്ഞമ്മദ്, ചെത്തിൽ സുബൈർ, എൻ.എച്ച്‌. അശ്റഫ് തുടങ്ങിയവർ സംസാരിച്ചു. കുറ്റ്യാടി ഇസ്ലാമിയ കോളജ്: ബിരുദദാന സമ്മേളനം മേയ് ഒന്നിന് കുറ്റ്യാടി: കുറ്റ്യാടി കോളജ് ഓഫ് ഖുർആൻ, ഇബ്നു ഖൽദൂൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് എന്നിവയിൽ പഠനം പൂർത്തിയാക്കിയവർക്കുള്ള ബിരുദദാന സമ്മേളനം മേയ് ഒന്നിന് കോളജ് കാമ്പസിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ഏഴിന് ജമാഅത്തെ ഇസ്ലാമി അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. സ്ഥലം എം.എൽ.എ പാറക്കൽ അബ്ദുല്ല മുഖ്യാതിഥിയായിരിക്കും. ഐ.ഇ.സി.ഐ ചെയർമാൻ ഡോ. കൂട്ടിൽ മുഹമ്മദലി ബിരുദദാന പ്രഭാഷണം നിർവഹിക്കും. ശാന്തപുരം അൽജാമിഅ റെക്ടർ ഡോ. അബ്ദുസ്സലാം വാണിയമ്പലം, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി കെ.കെ. ഫാത്തിമ സുഹ്റ, ഹമീദ് വാണിയമ്പലം എന്നിവർ പങ്കെടുക്കും. ഇതോടനുബന്ധിച്ച് 1999 മുതൽ 2017 വരെ ബാച്ചുകളുടെ സംഗമവും കാമ്പസ് കുടുംബസംഗമവും നടക്കും. പ്രശസ്ത ഗസൽ-ഖവാലി ഗായകൻ സമീർ ബിൻസി, ഇമാം മജ്ബൂർ എന്നിവർ ഒരുക്കുന്ന സംഗീതവിരുന്നും ഉണ്ടാവും. വാർത്തസമ്മേളനത്തിൽ ഇബ്നു ഖൽദൂൻ, സി.എ. മുഹ്സിൻ, വി.എം. മൊയ്തു, കെ.എസ്. ഉമ്മർ, സി. അബ്ദുസ്സമദ്, ഉബൈദ് കക്കടവിൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.