കായികമത്സരം: പുല്ലാളൂർ ജേതാക്കൾ

നരിക്കുനി: മടവൂർ പഞ്ചായത്ത് യൂത്ത് ലീഗി​െൻറ ആഭിമുഖ്യത്തിൽ യൂനിറ്റുകൾക്കിടയിൽ നടന്ന 'കായികം 2018' മത്സരങ്ങൾ സമാപിച്ചു. പുല്ലാളൂരിൽ നടന്ന ക്രിക്കറ്റ് ടൂർണമ​െൻറ് റാഫി ചെരച്ചോറ ഉദ്ഘാടനം ചെയ്തു. എ.പി. യൂസുഫലി അധ്യക്ഷത വഹിച്ചു. കെ.ടി. അബ്്ദുൽ അസീസ്, ഒ.കെ. ഇസ്മയിൽ, അനീസ്, അബ്്ദുൽ ഹസീബ് എം, കെ.ടി. ജാസിം, നവാസ് ഇല്ലത്ത്, റിയാസ്, ഫാസിൽ തുടങ്ങിയവർ സംസാരിച്ചു. ടൂർണമ​െൻറിൽ പുല്ലാളൂർ യൂനിറ്റ്് േട്രാഫി നേടി. മുട്ടാഞ്ചേരി യൂനിറ്റ് റണ്ണേഴ്സ് അപ്പായി. വിജയികൾക്കുള്ള േട്രാഫി വിതരണം ഷാഹുൽ അൈസൻ നിർവഹിച്ചു. ഫുട്ബാൾ ടൂർണമ​െൻറിൽ കൊട്ടക്കാവയൽ ചാമ്പ്യന്മാരും ആരാമ്പ്രം റണ്ണേഴ്സ് അപ്പുമായി. ബാഡ്മിൻറണിൽ രാംപൊയിൽ ജേതാക്കളും മടവൂർ റണ്ണേഴ്സ് അപ്പും, വോളിബാളിൽ മുട്ടാഞ്ചേരി ചാമ്പ്യൻമാരും സി.എം നഗർ റണ്ണേഴ്സ് അപ്പും ചെസിൽ പുല്ലാളൂർ ജേതാക്കളും മടവൂർ റണ്ണേഴ്സ് അപ്പുമായി. നിയോജകമണ്ഡലംതല മത്സരങ്ങൾ ഞായറാഴ്ച തുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.