മോദി ഇന്ത്യൻ മതേതരത്വത്തി​െൻറ ശത്രു -കെ. സുധാകരൻ

കൊടുവള്ളി: കേന്ദ്രം ഭരിക്കുന്ന മോദി ഇന്ത്യൻ മതേതരത്വത്തി​െൻറ ശത്രുവാണെന്ന് കെ. സുധാകരൻ. കൊടുവള്ളി നഗരസഭ കോൺഗ്രസ് സമ്പൂർണ സമ്മേളന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇടതുപക്ഷ സർക്കാർ ഭരണവും, നയപരിപാടികളും ബി.ജെ.പിക്ക് തുല്യമാണെന്നും, കൊലയാളികളെ സൃഷ്ടിച്ച് അഭിമാനം കൊള്ളുന്ന പാർട്ടിയായി സി.പി.എം മാറിയതായും സുധാകരൻ പറഞ്ഞു. മണ്ഡലം പ്രസിഡൻറ് സി.എം. ഗോപാലൻ അധ്യക്ഷത വഹിച്ചു. കെ.സി. അബു, എൻ. സുബ്രഹ്മണ്യൻ, അഡ്വ. ജയന്ത്, പി.സി. ഹബീബ് തമ്പി, പി.കെ. സുലൈമാൻ, എം.എം. വിജയകുമാർ, സി.പി. റസാഖ്, പി.പി. അബ്ദുറഹിമാൻ കുട്ടി, എൻ.വി. നൂർ മുഹമ്മദ്, പി.പി. അബ്ദുൽ ഗഫൂർ, ടി.കെ.പി. അബൂബക്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.