പകര്‍ച്ചവ്യാധി പ്രതിരോധ പരിപാടി

ഉള്ള്യേരി: ഗ്രാമപഞ്ചായത്ത് ആരോഗ്യ ജാഗ്രത പദ്ധതിയുടെ ഭാഗമായി അഞ്ചാം വാര്‍ഡ്‌ കുടുംബശ്രീ, എ.ഡി.എസ്, ഒരവില്‍ തുടര്‍ വിദ്യാകേന്ദ്രം എന്നിവയുടെ സഹകരണത്തോടെ ലോക മലമ്പനി ദിനത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ സി.കെ. രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.പി. ബാലകൃഷ്ണന്‍ ക്ലാസെടുത്തു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജ്ജിതപ്പെടുത്തുന്നതിനുവേണ്ടി വാര്‍ഡ്‌ തലത്തില്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കൈത്തിരി എന്നപേരില്‍ പ്രത്യേക കര്‍മസേന രൂപവത്കരിച്ചു. ഗിരിജാഭായ്, രജനീഭായ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.