ജാഗ്രത ക്യാമ്പ്​ നടത്തി

ബാലുശ്ശേരി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തി​െൻറ ഭാഗമായി ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് ജാഗ്രത ക്യാമ്പ് നടത്തി. ജാഗ്രതോത്സവത്തി​െൻറ ഭാഗമായി ബാലുേശ്ശരി ബ്ലോക്ക് പഞ്ചായത്തി​െൻറ നേതൃത്വത്തിൽ നടന്ന ക്യാമ്പ് പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി. പ്രതിഭ അധ്യക്ഷത വഹിച്ചു. അഞ്ചുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളാണ് ജാഗ്രതോത്സവത്തിൽ പെങ്കടുക്കുന്നത്. വോളിബാൾ ടൂർണമ​െൻറ് തുടങ്ങി ബാലുശ്ശേരി: ബാലുശ്ശേരി സ്വപ്ന ആർട്സ് ക്ലബി​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വി.വി. ബാലകൃഷ്ണൻ മെമ്മോറിയൽ വോളിബാൾ ടൂർണമ​െൻറിന് തുടക്കമായി. ബാലുശ്ശേരി മാർജിൻ ഫ്രീ മാർക്കറ്റിനുസമീപം ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിൽ ആരംഭിച്ച ടൂർണമ​െൻറ് മുൻ ഇന്ത്യൻ വോളി ടീം അംഗം മുകേഷ്ലാൽ ഉദ്ഘാടനം ചെയ്തു. എം.പി. അബ്ദുൽസമദ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സുമ വെള്ളച്ചാലൻകണ്ടി, ബഷീർ, സുലേഷ് എന്നിവർ സംസാരിച്ചു. ആദ്യദിവസം നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് ഇവ സ്പോർട്സിെന പരാജയപ്പെടുത്തി. ജാസ്ക് കൂട്ടാലിട വിജയികളായി. ഇന്ന് നടക്കുന്ന മത്സരത്തിൽ സ്വപ്ന ബാലുശ്ശേരിയും ഷാവോസ് നരിക്കുനിയും ഏറ്റുമുട്ടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.