സാന്ത്വനമേകാൻ കൈക്കോർക്കാം; വ്യക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സ സഹായം നാലാം ഘട്ടത്തിലേക്ക്

മണ്ഡലത്തിലെ 50,000 വിടുകൾക്കായി അഞ്ച് പേരടങ്ങുന്ന 1000 സ്ക്വാഡ് പ്രവർത്തിക്കും അയ്യായിരത്തോളം സന്നദ്ധ പ്രവർത്തകർ രംഗത്തിറങ്ങും ഫറോക്ക്: ബേപ്പൂർ മണ്ഡലം െഡവലപ്മ​െൻറ് മിഷൻ ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് ചികിത്സാ സഹായ പദ്ധതി എട്ടുവർഷം പിന്നിട്ടതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സാന്ത്വനമേകാം കൈകോർക്കാം എന്ന പദ്ധതിയുടെ നാലാംഘട്ടം 29ന് ബേപ്പൂർ മണ്ഡലത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സന്നദ്ധ പ്രവർത്തകർ സംഭാവന കവറുകൾ ഏൽപിക്കുകയും മേയ് ആറിന് സംഭാവന സഹിതം ഏറ്റുവാങ്ങുകയും ചെയ്യുന്ന വിധത്തിലാണ് പരിപാടി ആസൂത്രണം ചെയ്തതെന്നും ഭാരവാഹികൾ പറഞ്ഞു. ഈ പ്രവർത്തനങ്ങൾക്ക് മണ്ഡലത്തിലെ 50,000 വീടുകൾക്കായി അഞ്ച് പേരടങ്ങുന്ന 1000 സ്ക്വാഡ് പ്രവർത്തിക്കും. ഇതിനായി അയ്യായിരത്തിലധികം സന്നദ്ധ പ്രവർത്തകർ രംഗത്തിറങ്ങും. 29ന് ഫറോക്കിൽ തൊഴിൽ വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണനും ചെറുവണ്ണൂരിൽ എം.കെ. രാഘവൻ എം.പിയും റഹ്മാൻ ബസാറിൽ മേയർ തോട്ടത്തിൽ രവീന്ദ്രനും രാമനാട്ടുകരയിൽ എം.കെ. മുനീർ എം.എൽ.എയും, ബേപ്പൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരിയും ചാലിയത്ത് ഉമ്മർ പാണ്ടികശാലയും കടലുണ്ടിയിൽ കെ.പി. ശ്രീശൻ മാസ്റ്റരും വീടുകളിൽ കവർ നൽകുന്ന പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് ബേപ്പൂർ മണ്ഡലം ഡവലപ്മ​െൻറ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.കെ.സി. മമ്മദ് കോയ എം.എൽ.എ അറിയിച്ചു. ഇതുവരെ ട്രസ്റ്റി​െൻറ സഹായത്തോടെ 20,450ൽ പരം രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്തു കൊടുത്തതായും നിലവിൽ 26 രോഗികൾക്ക് ഡയാലിസ് സഹായം നൽകി വരുന്നതായും ട്രസ്റ്റ് ചെയർമാൻ വി.കെ.സി. മമ്മദ് കോയ എം.എൽ. എ പറഞ്ഞു. ഡയാലിസിസിന് പ്രതിമാസം രണ്ടര ലക്ഷത്തോളം ചെലവ് വരുന്നുണ്ട്. ഈ പ്രവർത്തനം കൂടുതൽ പേർക്ക് ലഭ്യമാക്കാനായി നല്ലളത്ത് ഏഴുകോടി രൂപ െചലവഴിച്ച് നിർമിച്ച ആശുപത്രി കെട്ടിടത്തി​െൻറ നിർമാണം ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കും. വാർത്തസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ വി.കെ.സി. മമ്മദ് കോയ എം.എൽ.എ, കൺവീനർ കെ. ഗംഗാധരൻ, ബഷീർ കുണ്ടായിതോട്, പിലാക്കാട്ട് ഷൺമുഖൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.