പുസ്​തക പ്രകാശനം

കോഴിക്കോട്: ഒലിവ് പബ്ലിക്കേഷൻ പുറത്തിറക്കിയ കെ.പി. സുധീരയുടെ 'മൂന്ന് പ്രണയനോവെലറ്റുകൾ' പ്രകാശനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിലി​െൻറ പുസ്തകോത്സവത്തിൽ പി.കെ. പാറക്കടവ്, എഴുത്തുകാരി രോഷ്നി സ്വപ്നക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബി. സുരേഷ് നന്ദി പറഞ്ഞു. കുടുംബസംഗമം കോഴിക്കോട്: ഹജ്ജ് എംബാർക്കേഷൻ കേന്ദ്രം കോഴിക്കോട് വിമാനത്താവളത്തിൽ പുനഃസ്ഥാപിക്കണമെന്ന് സൗദി അറേബ്യൻ റിേട്ടണീസ് അസോസിയേഷൻ (സാറ) സംഘടിപ്പിച്ച കുടുംബ സംഗമം ആവശ്യപ്പെട്ടു. എഴുത്തുകാരൻ എൻ.പി. ഹാഫിസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ. ബാബുരാജൻ, ടി. രാകേഷ് എന്നിവർ സംസാരിച്ചു. പി.എൻ.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.പി. അഹമ്മദ് കോയ സ്വാഗതവും പ്രോഗ്രാം കൺവീനർ വി.പി. മുഹമ്മദ് കോയ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.