മതത്തിെൻറ മാനവികത സമൂഹത്തെ ബോധ്യപ്പെടുത്തണം ^ഡോ. സൗദ് മുഹമ്മദ് അൽസാത്തി

മതത്തി​െൻറ മാനവികത സമൂഹത്തെ ബോധ്യപ്പെടുത്തണം -ഡോ. സൗദ് മുഹമ്മദ് അൽസാത്തി കോഴിക്കോട്: മതത്തി​െൻറ മാനവികത സമൂഹത്തെ ബോധ്യപ്പെടുത്താൻ പ്രബോധകർക്ക് സാധിക്കണമെന്ന് ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സൗദ് മുഹമ്മദ് അൽസാത്തി. കോഴിക്കോട് മുജാഹിദ് സ​െൻററിൽ നടന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യർക്കിടയിൽ ഐക്യവും സ്നേഹവുമാണ് മതം മുന്നോട്ടുവെക്കുന്നത്. വിഭാഗീയതക്കോ ചേരിതിരിവിനോ മതത്തിൽ സ്ഥാനമിെല്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. ഡോ. ശൈഖ് അബ്ദുല്ല ശത്വി, ശൈഖ് മാജിദ് അൽ ഹറബി, ഡോ. ഹുസൈൻ മടവൂർ, പി.പി. ഉണ്ണീൻകുട്ടി മൗലവി, എം. മുഹമ്മദ് മദനി, പി.കെ. അഹമ്മദ്, നൂർ മുഹമ്മദ് നൂർഷ, പാലത്ത് അബ്ദുറഹ്മാൻ മദനി, എം.ടി. അബ്ദുസമദ് സുല്ലമി, എ. അസ്ഗറലി, ടി.പി. അബ്ദുറസാഖ് ബാഖവി, ഹനീഫ് കായക്കൊടി, നിസാർ ഒളവണ്ണ, ശബീർ കൊടിയത്തൂർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.