ആയിരം നർത്തകിമാർ പ​െങ്കടുക്കുന്ന 'നൃത്തമയൂരം' 29ന്​

ചേമഞ്ചേരി: േലാക നൃത്തദിനമായ ഏപ്രിൽ 29ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ സഹകരണത്തോടെ പൂക്കാട് കലാലയം കാപ്പാട് ബീച്ചിൽ സംഘടിപ്പിക്കുന്ന നൃത്തമയൂരം പരിപാടിയുടെ പരിശീലനം പുരോഗമിക്കുന്നു. ആയിരം നർത്തകിമാർ പെങ്കടുക്കുന്ന പരിപാടിക്ക് കലാലയം നൃത്താധ്യാപിക ഡോ. ലജ്നയാണ് നേതൃത്വം നൽകുന്നത്. പൈതൃകത്തിലൂന്നിനിന്നുകൊണ്ട് പുതിയകാലത്തെ പരിഷ്കരിക്കുക എന്ന 'യുനസ്കോ'യുടെ ആശയത്തി​െൻറ ചുവടുപിടിച്ചാണ് മാനവീയ മൂല്യങ്ങൾക്ക് ഉൗന്നൽ നൽകിക്കൊണ്ടുള്ള പരിപാടി. പൂക്കാട് കലാലയത്തിൽ നൃത്തം അഭ്യസിക്കുന്ന 10 മുതൽ 20 വയസ്സുവരെയുള്ള വിദ്യാർഥികളാണ് ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി മുതലായ നൃത്തരൂപങ്ങളുടെ സങ്കലനമായ നൃത്തമയൂരത്തിൽ പെങ്കടുക്കുന്നത്. മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ളതാണ് പരിപാടി. മന്ത്രി എ.കെ. ശശീന്ദ്രൻ, ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, ജില്ല കലക്ടർ യു.വി. ജോസ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.