വെള്ളവും വൈദ്യുതിയുമില്ല: ആരോഗ്യ ഇൻഷുറൻസ് ഫോട്ടോയെടുക്കാനെത്തിയവർ വലഞ്ഞു

മുക്കം: ആരോഗ്യ ഇൻഷുറൻസ് കാർഡ് ഫോട്ടോയെടുക്കാനെത്തിയ വയോധികരടക്കമുള്ള നൂറ്കണക്കിന് പേർ വെള്ളവും വൈദ്യുതിയുമില്ലാതെ വലഞ്ഞു. ആനയാകുന്ന് ഗവ. എൽ.പി സ്കൂൾ കേന്ദ്രമായി കാരശ്ശേരി, കൊടിയത്തൂർ, മുക്കം നഗരസഭയിൽെപട്ട ഉപഭോക്താക്കൾക്കായി സംഘടിപ്പിച്ച ആരോഗ്യഇൻഷുറൻസ് കാർഡ് തയാറാക്കുന്നതിനുള്ള ക്യാമ്പിലെത്തിയവരാണ് ദുരിതത്തിലായത്. ബുധനാഴ്ച രാവിലെ എട്ട് മണി മുതൽ അഞ്ച് മണി വരെ ലൈനിലെ അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി തടസ്സപ്പെടുമെന്ന് നേരേത്ത പൊതുജനങ്ങൾക്ക് വൈദ്യുതിവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കറൻറില്ലാത്തതിനാൽ ടോയ്ലറ്റുകളിൽ പോലും വെള്ളമില്ലാതിരുന്നത് ജനങ്ങളെ കഷ്ടപ്പെടുത്തി. ഇതിനിടയിൽ ഫോട്ടോകൾ സേവ് ചെയ്യേണ്ട ചില കമ്പ്യൂട്ടറുകൾ നിലച്ചു. ഒടുവിൽ കാരശ്ശേരി പഞ്ചായത്ത് ഇടെപട്ട് ഉച്ചക്ക് 12 ഒാടെ ജനറേറ്റർ എത്തിച്ചതിനാൽ കമ്പ്യൂട്ടറുകളും മറ്റു സംവിധാനവും പൂർവനിലയിലായി. രാവിലെ 7.30 മുതൽ തന്നെ നൂറുകണക്കിനാളുകൾ തങ്ങളുടെ റേഷൻ കാർഡുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് ടോക്കൺ വാങ്ങിയിരുന്നു. വൈദ്യുതി മുടക്കം നേരത്തെ മനസ്സിലാക്കിയിട്ടും അധികൃതർ മുന്നൊരുക്കം നടത്താത്തതിൽ നാട്ടുകാർക്കിടയിൽ പരക്കെ ആക്ഷേപം ഉയർന്നിരിക്കയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.