സി.ആര്‍. രാമചന്ദ്ര​നെയും ശ്രീകലയെയും അനുസ്മരിച്ചു

കോഴിക്കോട്: കേരള പ്രവര്‍ത്തക യൂനിയനെ ദീര്‍ഘകാലം നയിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ സി.ആര്‍. രാമചന്ദ്ര​െൻറയും യൂനിയന്‍ സംസ്ഥാന സെക്രട്ടറി ശ്രീകല പ്രഭാകറി​െൻറയും വിയോഗത്തില്‍ കാലിക്കറ്റ് പ്രസ്‌ക്ലബില്‍ ചേര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചു. പത്രപ്രവര്‍ത്തക പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യം നേടിയെടുത്തത് മലപ്പുറം പി. മൂസയോടൊപ്പം സി.ആറി​െൻറ നേതൃത്വത്തിലുളള യൂനിയ​െൻറ നിരന്തര ഇടപെടലിലൂടെയാണ്. 12 വര്‍ഷത്തോളം യൂനിയ​െൻറ മുഖ്യ കാര്യദര്‍ശിയായി പ്രവര്‍ത്തിക്കാന്‍ സി.ആറിനായി. യൂനിയന്‍ നേതൃത്വത്തിലേക്ക് വളരെ പെട്ടെന്ന് ഉദിച്ചുവരുകയും നിരാശ പടര്‍ത്തി പിന്‍വാങ്ങുകയും ചെയ്ത സംഘാടക പ്രതിഭയാണ് ശ്രീകല പ്രഭാകർ. ഏറ്റവും ചുരുങ്ങിയ കാലത്തിനിടയില്‍ സംഘടന രംഗത്തും സാമൂഹികരംഗത്തും ശോഭിക്കാന്‍ അവര്‍ക്കായെന്നും അനുശോചന പ്രമേയം ചൂണ്ടിക്കാട്ടി. യോഗത്തില്‍ കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡൻറ് കെ. പ്രേമനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. വിപുല്‍നാഥ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ കെ.സി. റിയാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡൻറ് കമാല്‍ വരദൂര്‍, എന്‍.പി. രാജേന്ദ്രന്‍, സി.കെ.എം. പണിക്കര്‍, കെ.പി. കുഞ്ഞിമൂസ, കെ.പി. വിജയകുമാര്‍, സിദ്ധാർഥന്‍ പരുത്തിക്കാട്, ഹരിദാസന്‍ പാലയില്‍, പി.വി. കുട്ടന്‍, ബാലഗോപാല്‍, പി.വി. ജോഷില തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.