സർക്കാർ മദ്യനയം കാപട്യം -മദ്യനിരോധന സമിതി

തിരുവമ്പാടി: സംസ്ഥാന സർക്കാറി​െൻറ മദ്യനയം കാപട്യമാണെന്ന് മദ്യനിരോധന സമിതി ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. മദ്യ വർജനമാണ് നയമെന്ന് പ്രഖ്യാപിച്ച സർക്കാർ മദ്യം വ്യാപകമാക്കാനാണ് ശ്രമിക്കുന്നതെന്ന് യോഗം ആരോപിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.പി. ദുര്യോധനൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ. സോമശേഖരൻ നായർ, മൊട്ടക്കാവ് രാജൻ, ദാമോദരൻ കോഴഞ്ചേരി, മുഹമ്മദ് ഇല്യാസ്, അനിൽകുമാർ അമ്മന്നൂർ, എ.കെ. സിദീഖ്, ജമീല ടീച്ചർ, എം.എ. സൗദ എന്നിവർ സംസാരിച്ചു. മുട്ടക്കോഴി വിതരണം ഇന്ന് കൊടുവള്ളി: രണ്ടുമാസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളെ 100 രൂപ നിരക്കിൽ 25ന് ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ കൊടുവള്ളി മൃഗാശുപത്രിയിൽവെച്ച് വിതരണം ചെയ്യുമെന്ന് കൊടുവള്ളി വെറ്ററിനറി സർജൻ അറിയിച്ചു. ഫോൺ: 9745609091.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.