പ്രതിഭാ പുരസ്കാര സമർപ്പണം

മേപ്പയൂർ: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ 'കളിക്കൂട്ടം പ്രതിഭാ പുരസ്കാരം' സമർപ്പണം പ്രഫ. എം.പി. ശ്രീധരൻ നായർ നിർവഹിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർഥികൾക്കാണ് പുരസ്കാരം നൽകിയത്. ഫാത്തിമ സഫ (ഹയർ സെക്കൻഡറി), സചിൻ സന്തോഷ്(ഹൈസ്കൂൾ വിഭാഗം), എസ്. ആർദ്ര, അഫീഫ് അഹ്സൻ, സി.എം. ദേവാംഗന(യു.പി വിഭാഗം) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. നടുവത്തൂർ സൗത്ത് എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ കീഴരിയൂർ ഗ്രാമപഞ്ചായത്തംഗം ഒ.കെ. കുമാരൻ അധ്യക്ഷത വഹിച്ചു. കെ. ജലീൽ, സി.കെ. ബാലകൃഷ്ണൻ, കെ.സി. സന്തോഷ്, കെ. സുധീർ, രാജൻ നടുവത്തൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.