മെഗാ ഡിസബിലിറ്റി ക്യാമ്പിന് തുടക്കം

ഫറോക്ക്: ജില്ല ഭരണകൂടം കോഴിക്കോട് കോമ്പസിറ്റ് റീജനൽ സ​െൻറർ കല്ലമ്പാറ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുമായി ചേർന്ന് നടത്തുന്ന ചതുർദിന . കല്ലമ്പാറ മിഫ്താഹുൽ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ക്യാമ്പ്. മെഗാ ഡിസബിലിറ്റി അസസ്മ​െൻറ് ആൻഡ് മെഡിക്കൽ ബോർഡ് സർട്ടിഫിക്കേഷൻ ലക്ഷ്യമിട്ടുള്ള പരിപാടിയുടെ ഒന്നാം ദിവസം 113 പേർക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, 19 പേർക്ക് ലീഗൽ ഗാർഡിയൻഷിപ് സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. സി.ആർ.സി ഡയറക്ടർ ഡോ. റോഷൻ ബിജ്ലി, ഫറോക്ക് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ലാലു ജോസ്, സി.ആർ.സി റിഹാബിലിറ്റേഷൻ ഓഫിസർ പി.വി. ഗോപിരാജ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഉദ്ഘാടനത്തോടനുബന്ധിച്ച് വി.കെ.സി. മമ്മദ്കോയ എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൻ പി. റുബീന, വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസ്സൻ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ടി. നുസ്റത്ത്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം. ബാക്കിർ, കൗൺസിലർമാരായ ഉമ്മുകുൽസു, ലൈല ടീച്ചർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.