പെട്രോൾ^ഡീസൽ വിലവർധനയിൽ പ്രതിഷേധം

പെട്രോൾ-ഡീസൽ വിലവർധനയിൽ പ്രതിഷേധം കോഴിക്കോട്: ക്രൂഡ് ഓയിൽ വില വർധിച്ചെന്നു പറഞ്ഞ് പെട്രോൾ, ഡീസൽ വില അടിക്കടി വർധിപ്പിക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐ കോഴിക്കോട് ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ആറു മാസത്തിനിടെ ഡീസലിന് 10.67 രൂപയും പെട്രോളിന് 6.44 രൂപയും കൂടി. അസംസ‌്കൃത എണ്ണയുടെ അന്താരാഷ‌്ട്ര വിലയിലുണ്ടായ വർധനയാണ‌് ഇന്ധനവില കൂട്ടാൻ കാരണമെന്നാണ‌് എണ്ണക്കമ്പനികളുടെ അവകാശവാദം. എന്നാൽ, ഇത‌് കള്ളമാണെന്ന‌് കണക്കുകൾ വ്യക്തമാക്കുന്നു. ഇൗ സാഹചര്യത്തിലാണ് പ്രതിഷേധം. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം മാസിൻ റഹ്മാൻ, േബ്ലാക്ക് പ്രസിഡൻറ് പിങ്കി, േബ്ലാക്ക് സെക്രട്ടറി അരുൺ, ആർ. ഷാജി എന്നിവർ സംസാരിച്ചു. ശരത് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.