ചേളന്നൂരിൽ അടച്ചിട്ട രണ്ടു വീടുകളിൽ മോഷണം; അഞ്ചരലക്ഷത്തോളം രൂപയും എട്ടരപവൻ സ്വർണവും കവർന്നു

ചേളന്നൂർ: അടച്ചിട്ട രണ്ടു വീടുകളിൽ നടന്ന മോഷണത്തിൽ അഞ്ചരലക്ഷത്തോളം രൂപയും എട്ടരപവൻ സ്വർണവും കവർന്നു. കണ്ണങ്കര സാന്ദീപനി സ്കൂളിനു സമീപം കീറോത്ത് അബ്ദുൽ ഖാദറി​െൻറ വീട്ടിൽനിന്ന് അഞ്ചു ലക്ഷത്തോളം രൂപയും ഒരു പവ​െൻറ ആഭരണവുമാണ് കവർന്നത്. പുതിയെടത്തുതാഴം-പോഴിക്കാവ് റോഡിൽ കൗസ്തുഭത്തിൽ ശോഭനയുടെ വീട്ടിൽനിന്ന് ഏഴര പവൻ ആഭരണവും 8000 രൂപയും ചെമ്പുപാത്രങ്ങളും മോഷണം പോയി. കഴിഞ്ഞദിവസം രാവിലെയോടെയാണ് അബ്ദുൽ ഖാദറി​െൻറ വീട്ടിൽ കള്ളൻ കയറുന്നത്. അബ്ദുൽ ഖാദർ ജോലിക്കും ഭാര്യ ഡോക്ടറെ കാണിക്കാനും പോയതായിരുന്നു. ഭാര്യാസഹോദരൻ ഖാദറി​െൻറ വീടുനിർമാണത്തിനായി ബാങ്കിൽനിന്ന് എടുത്ത തുകയാണ് മോഷണം പോയത്. അലമാരയിൽ ചെറിയ ബാഗുകളിലായാണ് പണം സൂക്ഷിച്ചത്. ആളില്ലാത്തത് മനസ്സിലാക്കി പകൽ വീട്ടിലെത്തിയ മോഷ്ടാവ് മുൻവശത്തെ വാതിൽ തള്ളിത്തുറന്നാണ് അകത്തുകടന്നത്. ഇരുമ്പുപാരയുപയോഗിച്ച് അലമാരയുടെ വാതിൽ തുറക്കുകയായിരുന്നു. ശേഷം പണം കൈക്കലാക്കി. പുതിെയടത്തുതാഴത്തിനു സമീപം മോഷണം നടന്നത് പേരക്കുട്ടിയുടെ ചോറൂണിനായി വീട്ടുകാർ കൊടുങ്ങല്ലൂരിൽ പോയ സമയത്താണ്. വീടി​െൻറ മൂന്ന് വാതിലുകൾ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. അലമാരയിലെ ആഭരണവും പണവും എടുത്ത് കടന്നുകളയുകയായിരുന്നു. വടകര ഫിംഗർ പ്രിൻറ് ബ്യൂറോയിലെ വിരലടയാള വിദഗ്ധൻ രഞ്ജിത്ത് പരിശോധന നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. താമരശ്ശേരി ഡിവൈ.എസ്.പിയുടെ പ്രത്യേക സ്ക്വാഡും പരിശോധന നടത്തി. കാക്കൂർ എസ്.ഐ കെ.കെ. ആഗേഷി​െൻറ നേതൃത്വത്തിൽ പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.