+place with sample fire photo in last page===പൂരം വെടിക്കെട്ട് അകലെനിന്ന് കണ്ടാൽ മതി

പൂരം വെടിക്കെട്ട് അകലെനിന്ന് കണ്ടാൽ മതി തൃശൂർ: വെടിക്കെട്ട് കാണാൻ പൂരപ്രേമികൾക്ക് സൗകര്യമുണ്ടാകില്ല. വെടിക്കെട്ട് നടക്കുന്ന രാഗം തിേയറ്റർ മുതൽ നായ്ക്കനാൽവരെ ആരെയും നിൽക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആദ്യമായാണ് ഇത്തരമൊരു നടപടി. ഡി.ജി.പി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഇതെന്നും ഇക്കാര്യത്തിൽ ചർച്ച ഇല്ലെന്നും പൊലീസ് ദേവസ്വം ഭാരവാഹികളെ അറിയിച്ചു. സാമ്പിൾ വെടിക്കെട്ടിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കെയാണ് പൊലീസി​െൻറ നിർദേശം. ഇതോടെ നേരത്തെ സുരക്ഷയിൽ വരുത്തിയിരുന്ന അയവ് പൊലീസ് ഒഴിവാക്കി. കൂടുതൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസിനെയും വിന്യസിച്ചു. 26ന് വെളുപ്പിന് നടക്കുന്ന വെടിക്കെട്ടിനും ഇത് തന്നെയായിരിക്കും നയമെന്ന് പൊലീസ് പറഞ്ഞു. നടുവിലാലിന് ഇരുഭാഗത്തും മാത്രമായിരുന്നു ആളുകളെ പ്രവേശിപ്പിക്കാതിരുന്നത്. ഇതിനെതിരേ വലിയ എതിർപ്പുയർന്നിരുന്നു. പുതിയ ഉത്തരവി​െൻറ അടിസ്ഥാനത്തിൽ മുകളിൽ പോയി പൊട്ടുന്നത് ദൂരെനിന്ന് കാണാനേ കഴിയൂ. ഫലത്തിൽ കാണികളില്ലാതെ വെടിക്കെട്ട് നടക്കുന്ന അവസ്ഥയായി. വെടിക്കെട്ട് അവസാനിക്കുന്ന ഫിനിഷിങ് പോയൻറ് ഒഴിച്ചുള്ള സ്ഥലത്തു കാണികളെ അനുവദിച്ചിരുന്നു. അത് വേണ്ടെന്നാണ് പൊലീസ് തീരുമാനം. വെടിക്കെട്ടിന് തൊട്ടടുത്തുള്ള പെട്രോൾ ബങ്കുകളിലെ ഇന്ധനം പൂർണമായും നീക്കണമെന്ന് ഡി.ജി.പി നിർദേശിച്ചിട്ടുണ്ടെങ്കിലും ഈ നിബന്ധന നടപ്പാക്കുന്നില്ലെന്നാണ് പറയുന്നത്. നേരത്തെ തെക്കേഗോപുര നടയിൽ കുടമാറ്റത്തിനു രണ്ട് വിഭാഗത്തി​െൻറയും ഇടയിൽ കാണികളെ നിർത്താതിരിക്കാൻ ബാരിക്കേഡ് നിർമിക്കാനുള്ള നീക്കത്തിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. പിന്നീട് മന്ത്രി വി.എസ്. സുനിൽകുമാറി​െൻറ ഇടപെടലിലൂടെ ഇത് ഉപേക്ഷിച്ചു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും എത്തുന്നതിനാൽ സുരക്ഷയിൽ കാര്യമായ ഭേദഗതി വരുത്താനാവില്ലെന്ന് വ്യക്തമാക്കിയാണ് ഇനിയൊരു ചർച്ചയില്ലെന്ന് പൊലീസ് ദേവസ്വങ്ങളെ അറിയിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.