നടേരി കടുവണ്ണൂർ കണ്ടി ഭാഗത്തെ വീതിയില്ലാത്ത കനാൽ നടപ്പാത അപകട ഭീഷണി ഉയർത്തുന്നു

കൊയിലാണ്ടി: നടേരി കടുവണ്ണൂർ കണ്ടി ഭാഗത്തെ കൈക്കനാലി​െൻറ നടപ്പാതയിലൂടെ യാത്രക്കാർ നടക്കുന്നത് ജീവൻ പണയം വെച്ച്. ഇടവഴി മുറിച്ചു കടക്കുന്നിടത്ത് കനാൽ നിർമിച്ചതാണ് പ്രശ്നമായത്. 15 അടിയോളം ഉയരത്തിൽ കെട്ടി ഉയർത്തിയ കനാലി​െൻറ നടപ്പാതക്ക് കഷ്ടിച്ച് ഒന്നരയടിയേ വീതിയുള്ളൂ. കുട്ടികളും പ്രായമായവരുമടക്കം നിരവധി പേരാണ് ഇതുവഴി പോകുന്നത്. കഴിഞ്ഞദിവസം ഇതുവഴി പോയ യുവതി വീണ് കാലൊടിഞ്ഞ് കിടപ്പാണ്. നിരവധി പേർ പലപ്പോഴായി അപകടത്തിൽപെട്ടിരുന്നു. രാത്രി സമയത്ത് അപകട സാധ്യതയേറും. സമീപത്ത് തെരുവുവിളക്കുകളുമില്ല. ഇക്കാര്യമുന്നയിച്ച് നഗരസഭ ചെയർമാന് നാട്ടുകാർ നിവേദനം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.