ബാലുശ്ശേരിയിൽ വോളിനൈറ്റ്​ 26ന്​ തുടങ്ങും

ബാലുശ്ശേരി: ബാലുശ്ശേരി പെയ്ൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റിയുടെ ധനശേഖരണാർഥം വോളിനൈറ്റ് സംഘടിപ്പിക്കുന്നു. വി.വി. ബാലകൃഷ്ണൻ മെമ്മോറിയൽ ട്രോഫിക്കുവേണ്ടി നടക്കുന്ന വോളിനൈറ്റ് 26ന് വൈകീട്ട് പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേയ് രണ്ടിന് സമാപിക്കും. സ്വപ്ന ബാലുശ്ശേരിയുടെ നേതൃത്വത്തിൽ സ്വപ്ന ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുക. സംസ്ഥാന താരങ്ങളെ അണിനിരത്തി എട്ട് പുരുഷ ജില്ല ടീമുകളും എട്ട് പ്രാദേശിക ടീമുകളും മത്സരത്തിൽ മാറ്റുരക്കാനെത്തും. ബാലുശ്ശേരി മാർബിൾ ഗാലറി, പാറ്റേൺ, ഇവ സ്പോർട്സ്, ജെ.സി. കൂട്ടാലിട, സൗപർണിക കുട്ടമ്പൂർ എന്നിവയുടെ സഹകരണത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്നും സ്വപ്ന ബാലുശ്ശേരിയുടെ ഭാരവാഹികളായ എം.പി. അബ്ദുൽ സമദ്, ശ്രീജിത്ത് കല്ലിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.