ബോൺസായി ചെടികളുടെ ഉൽപാദനം: സെമിനാർ നടത്തി

പേരാമ്പ്ര: തളികയിലെ സസ്യം എന്ന് അർഥം വരുന്ന ബോൺസായി ചെടികളുടെ ഉൽപാദനം സംബന്ധിച്ചു പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഏകദിന സെമിനാർ നടത്തി. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ സുജാത മനയ്ക്കൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഒാഡിനേറ്റർ ഡോ. പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് ഡോ. പി.എസ്. മനോജ്, ഡോ. വി.എ. മുഹമ്മദ് നിസാർ, ഡോ. എസ്. ഷൺമുഖവേൽ എന്നിവർ സംസാരിച്ചു. ബോൺസായി നിർമാണത്തി​െൻറ വിവിധ രീതികളെക്കുറിച്ച് തിരുവനന്തപുരം സമേതി അഗ്രി. െഡപ്യൂട്ടി ഡയറക്ടർ കെ.പി. സായ് രാജ് ക്ലാസെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി വനിതകളടക്കം മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറോളം കർഷകർ സെമിനാറിൽ പങ്കെടുത്തു. ചെന്നിത്തലക്ക് ഐക്യദാർഢ്യവുമായി യു.ഡി.എഫ് പൊതുയോഗം പേരാമ്പ്ര: ശ്രീജിത്തി​െൻറ കസ്റ്റഡി മരണം സി.ബി.ഐ ്അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എറണാകുളം മറൈൻ ഡ്രൈവിൽ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരത്തോട് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പേരാമ്പ്ര നിയോജക മണ്ഡലം യു.ഡി.എഫ് പൊതുയോഗം സംഘടിപ്പിച്ചു. ജില്ല ലീഗ് സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ എൻ.പി. വിജയൻ അധ്യക്ഷത വഹിച്ചു. രാജൻ മരുതേരി, കല്ലൂർ മുഹമ്മദലി, പുതുക്കുടി അബ്ദുറഹിമാൻ, മൂസ കോത്തമ്പ്ര, വാസു വേങ്ങേരി, പി.എം. പ്രകാശൻ, ആർ.കെ. മുഹമ്മദ്, ഇ.ടി. സരീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.