ആകാശവാണി ശബ്​ദപരിശോധന

കോഴിക്കോട്: റേഡിയോ നാടകങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കായി ആകാശവാണി കോഴിക്കോട് നിലയം ശബ്ദപരിശോധന നടത്തുന്നു. അപേക്ഷാഫോറം പ്രവൃത്തിദിവസങ്ങളിൽ ആകാശവാണി നാടകവിഭാഗത്തിൽനിന്ന് സൗജന്യമായി ലഭിക്കും. തപാൽ, ഇ-മെയിൽ എന്നിവ മുഖേനയും അപേക്ഷാഫോറം ആവശ്യപ്പെടാം. വിലാസം: നാടകവിഭാഗം, സ്റ്റേഷൻ ഡയറക്ടർ, ആകാശവാണി, കോഴിക്കോട് -32. ഇ-മെയിൽ: dramaaudition2018@gmail.com. മുതിർന്നവർക്ക് 250 രൂപയും 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 200 രൂപയുമാണ് അപേക്ഷഫീസ്. പൂരിപ്പിച്ച അപേക്ഷകൾ മേയ് എട്ടുവരെ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.