ലേഡീസ്​ കമ്പാർട്ട്​മെൻറിൽ പുരുഷന്മാർ; പരാതി നൽകിയ​േപ്പാൾ ഒഴിപ്പിച്ചു

കോഴിക്കോട്: ലേഡീസ് കമ്പാർട്ട്മ​െൻറിൽ പുരുഷന്മാർ യാത്ര ചെയ്യുന്നതായി പരാതി. ഞായറാഴ്ച രാത്രി കുറ്റിപ്പുറത്തുനിന്ന് കോഴിക്കോേട്ടക്ക് കയറിയ വനിത യാത്രക്കാരുടെ പരാതിയിൽ റെയിൽവേ ഇടപെെട്ടങ്കിലും പലപ്പോഴും ഇതാണവസ്ഥ. എടപ്പാൾ സ്വദേശികളായ വീട്ടമ്മയും കുട്ടികളും രാത്രി 8.45ന് തൃശൂർ -കോഴിക്കോട് പാസഞ്ചറിലെ ലേഡീസ് കമ്പാർട്ട്മ​െൻറിൽ കയറിയപ്പോഴായിരുന്നു പുരുഷന്മാരായ നിരവധിപേർ കമ്പാർട്ട്മ​െൻറിലുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. ഇവരോട് മറ്റ് കമ്പാർട്ട്മ​െൻറിലേക്ക് പോവാൻ സ്ത്രീകൾ നിർദേശിച്ചെങ്കിലും പലരും കൂട്ടാക്കിയില്ല. തുടർന്ന് സ്ത്രീകളെ യാത്രയാക്കാൻ റെയിൽവേ സ്റ്റേഷനിലെത്തിയവർ അധികൃതർക്ക് പരാതി നൽകി. ഇവരുടെ പരാതി ആർ.പി.എഫിന് കൈമാറുകയും ട്രെയിൻ തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ആർ.പി.എഫ് ഉദ്യോഗസ്ഥർ പുരുഷന്മാരായ യാത്രക്കാരെ കമ്പാർട്ട്മ​െൻറിൽനിന്ന് ഇറക്കിവിടുകയും ചെയ്തു. രാത്രി 10 മണിക്കാണ് ട്രെയിൻ കോഴിക്കോെട്ടത്തിയത്്. ലേഡീസ് കമ്പാർട്ട്മ​െൻറുകളിൽ ഒരു ആർ.പി.എഫ് ഉദ്യോഗസ്ഥ​െൻറയെങ്കിലും സംരക്ഷണം വേണമെന്നത് റെയിൽേവ തീരുമാനമാണ്. എന്നാൽ, തൃശൂർ മുതൽ തിരൂർ വെര ഇൗ കമ്പാർട്ട്മ​െൻറിൽ ഒരു പൊലീസുകാരനും ഇല്ലായിരുന്നുവെന്നും യാത്രക്കാർ ആരോപിച്ചു. അതേസമയം, കോഴിക്കോട് ആർ.പി.എഫി​െൻറ കീഴിൽനിന്ന് തിരൂർ മുതൽ കോഴിക്കോട് വരെ ഒരു ഉദ്യോഗസ്ഥ​െൻറ സേവനം എല്ലാ ദിവസവും നൽകാറുണ്ടെന്ന് കോഴിക്കോെട്ട റെയിൽവേ അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.