റോഡി​െൻറ വശത്തെ മരം അപകട ഭീഷണിയാവുന്നു

നടുവണ്ണൂർ: വാകയാട് റോഡിൽ കനാൽ പാലത്തിനടുത്ത് റോഡി​െൻറ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്ലാവ് അപകട ഭീഷണിയാവുന്നു. നാട്ടുകാർക്കും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഇത് വൻ ഭീഷണിയാണുയർത്തുന്നത്. പ്ലാവി​െൻറ അടി ഭാഗം ദ്രവിച്ച് ഏത് സമയവും വീഴാറായ അവസ്ഥയിലാണ്. തൊട്ടടുത്തു റോഡിനോട് ചേർന്ന് കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമർ സ്ഥിതിചെയ്യുന്നു. നിരവധി വാഹനങ്ങളും ആളുകളും കടന്നുപോകുന്ന തിരക്കുപിടിച്ച റോഡാണിത്. മരത്തിനു തൊട്ടുമുന്നിലായി ത്രീ ഫേസ് ലൈനും മരത്തിന് പിറകിലായി ട്രാൻസ്ഫോർമറും ഉണ്ട്. മരം എങ്ങോട്ട് വീണാലും പ്രദേശം ഇരുട്ടിലാവുന്ന അവസ്ഥയിലുമാണ്. മരം മുറിച്ചുമാറ്റി അപകട ഭീഷണിക്കു പരിഹാരമുണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.