നഷ്​ടം നൽകണം

കോഴിക്കോട്: കനത്ത മഴയിലും ചുഴലിക്കാറ്റിലുംപെട്ട ദുരിതബാധിതർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ജനതാദൾ-യു ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി. കിഷൻചന്ദ്, കെ. ശങ്കരൻ, എൻ.കെ. വത്സൻ, ആർ.എൻ. രഞ്ജിത്, ഭാസ്കരൻ കൊഴുക്കല്ലൂർ, എ.ടി. ശ്രീധരൻ, പി.കെ. ബാലൻ, കെ.കെ. കൃഷ്ണൻ, പി.എം. നാണു, കെ. സജീവൻ, എം.പി. അജിത, കെ.എം. ബാബു, ബാബു കൂളൂർ എന്നിവർ സംസാരിച്ചു. ബേക്കറി ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യണം കോഴിക്കോട്: സമൂഹമാധ്യമ ഹർത്താൽ ദിനത്തിൽ മലപ്പുറം താനൂരിലെ പൂട്ടിയിട്ട കെ.ആർ ബേക്കറി പൂട്ടുപൊളിച്ച് ഭീമമായ നാശനഷ്ടങ്ങൾ വരുത്തിയതിൽ ബേക്കേഴ്സ് അസോസിയേഷൻ കേരള ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ബേക്കറിക്കാരുടെ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തണം. ജില്ല വൈസ് പ്രസിഡൻറ് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.കെ. ജുനൈസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.