വൈദ്യുതി വിതരണ തകരാറുകൾ പരിഹരിച്ചു

ചേമഞ്ചേരി: പൂക്കാട് പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി കൊയിലാണ്ടി അസിസ്റ്റൻറ് എൻജിനീയർ ഒാഫിസ് പരിധിയിൽ കഴിഞ്ഞദിവസം വൈകീട്ട് പെയ്ത മഴയെ തുടർന്നുണ്ടായ . കൊളക്കാട്, ചെേങ്ങാട്ടുകാവ് കനാൽ റോഡ്, എളാേട്ടരി എന്നിവിടങ്ങളിലായി മുറിഞ്ഞുവീണ എട്ട് പോസ്റ്റുകൾ മാറ്റി. മരം വീണും മറ്റും വൈദ്യുതി ലൈനുകൾ പൊട്ടിവീണ 38 ഭാഗങ്ങളിൽ തകരാറുകൾ പരിഹരിച്ചു. കൂടാതെ 200ഒാളം പരാതികളാണ് വൈദ്യുതി വിതരണം നിലച്ചതിനെ തുടർന്ന് രജിസ്റ്റർ ചെയ്തത്. അതിൽ 90 ശതമാനത്തിലേറെ പരാതികൾ പരിഹരിച്ചതായി അധികൃതർ പറഞ്ഞു. ഉള്ളൂരിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി സബ്സ്റ്റേഷനു കീഴിൽ നന്തി, ചിങ്ങപുരം, കൊയിലാണ്ടി ഫീഡറുകളിൽ കഴിഞ്ഞദിവസം വ്യാഴാഴ്ച രാത്രി വൈദ്യുതി വിതരണം തകരാറിലായിരുന്നു. പൂക്കാട് ഒാഫിസ് പരിധിയിലെ ചെങ്ങോട്ടുകാവ് ഫീഡറിൽ വിതരണം തടസ്സപ്പെെട്ടങ്കിലും ജീവനക്കാർ രാത്രിതന്നെ വിതരണം പുനഃസ്ഥാപിച്ചു. അസി. എൻജിനീയർ കെ.പി. അബ്ദുൽ അസീസ്, സബ് എൻജിനീയർമാരായ പി.കെ. ജാബിർ അലി മാവൂർ, കെ.വി. ബിനു, വിജിൽ എന്നിവരുടെ നേതൃത്വത്തിലാണ് ജീവനക്കാർ തകരാറുകൾ പരിഹരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.