പി.എഫ്​ അദാലത്ത്​ മേയ്​ 10ന്​

കോഴിക്കോട്: ഇ.പി.എഫ് അംഗങ്ങളുടെയും തൊഴിലുടമകളുടെയും പരാതികൾ പരിഹരിക്കുന്നതിനുള്ള പ്രതിമാസ സമ്പർക്ക പരിപാടിയായ 'പി.എഫ് നിങ്ങൾക്ക് അരികെ' മേയ് 10ന് രാവിലെ 10.30ന് എരഞ്ഞിപ്പാലത്ത് പ്രോവിഡൻറ് ഫണ്ട് മേഖല കാര്യാലയത്തിൽ നടക്കുമെന്ന് അസിസ്റ്റൻറ് പ്രോവിഡൻറ് ഫണ്ട് കമീഷണർ അറിയിച്ചു. പ്രോവിഡൻറ് ഫണ്ട്/പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽനിന്നുള്ള അംഗങ്ങൾക്ക് പരാതികൾ നൽകാം. പരാതിക്കാർ മേയ് നാലിന് മുമ്പ് ഇതിനുള്ള അപേക്ഷകൾ, വിശദാംശങ്ങളോടെ, റീജിനൽ പ്രോവിഡൻറ് ഫണ്ട് കമീഷണർ, ഇ.പി.എഫ്, റീജിനൽ ഒാഫിസ്, എരഞ്ഞിപ്പാലം പി.ഒ, കോഴിക്കോട് 673006 എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷ സമർപ്പിച്ച് 20 ദിവസം കഴിഞ്ഞിട്ടും തുക ലഭിക്കാത്തവർക്കും പരാതി സമർപ്പിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.