ചതുര്‍ദിന ഖുര്‍ആന്‍ പ്രഭാഷണത്തിന് ഇന്ന് തുടക്കം

കൊടുവള്ളി: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും മർകസ് ജനറല്‍ മാനേജറുമായ സി. മുഹമ്മദ് ഫൈസിയുടെ ചതുര്‍ദിന ഖുര്‍ആന്‍ പ്രഭാഷണത്തിന് ഞായറാഴ്ച തുടക്കമാവും. രാത്രി ഏഴു മുതല്‍ 10 വരെ പന്നൂര്‍ ശറഫിയ്യ സുന്നി സ​െൻററില്‍ നടക്കുന്ന പരിപാടി സമസ്ത സെക്രട്ടറി എ.പി. മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എം.വി. ഹംസ മുസ്ലിയാര്‍ എളേറ്റിൽ, ടി.എ. മുഹമ്മദ് അഹ്‌സനി, ആലിക്കുട്ടി ഫൈസി മടവൂര്‍ മുക്ക് എന്നിവര്‍ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ സി.പി. ഉബൈദുല്ല സഖാഫി, എസ്.വൈ.എസ് ജില്ല സെക്രട്ടറി പി.വി. അഹമ്മദ് കബീർ, സി.പി. ശാഫി സഖാഫി എന്നിവര്‍ സംബന്ധിക്കും. ബുധനാഴ്ച നടക്കുന്ന ആത്മീയ സദസ്സിന് ശിഹാബുദ്ദീന്‍ അഹ്ദല്‍ തങ്ങള്‍ മുത്തന്നൂര്‍ നേതൃത്വം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.