ഇതര സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന

ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ വള്ളിയാട് െഡങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ഇതര സംസ്ഥാന തൊഴിലാളികേന്ദ്രങ്ങളിൽ പരിശോധന നടത്തി. മോശം സാഹചര്യത്തിൽ തൊഴിലാളികളെ താമസിപ്പിച്ചിരുന്ന പഞ്ചായത്ത് ബസാറിലെ രണ്ടു സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കി. നിശ്ചിത തീയതിക്കകം സ്ഥാപനവും പരിസരവും വൃത്തിയാക്കുന്നതിനും തൊഴിലാളികൾക്ക് അവശ്യ സൗകര്യമേർപ്പെടുത്താനും ആവശ്യപ്പെട്ട് സ്ഥാപന ഉടമകൾക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ. ജനാർദനൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി. ഷിബു, അബ്ദുൽ ഗഫൂർ, എസ്. ഷീബ, വി.ആർ. റിനീഷ്, പത്മജ എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. ജില്ല ഭരണകൂടത്തി​െൻറ നിർദേശപ്രകാരമായിരുന്നു പരിശോധനയെന്ന് മെഡിക്കൽ ഓഫിസർ ഡോ. കെ. വേണുഗോപാൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.