കടപ്പുറം റോഡിൽ മാലിന്യം കുത്തിയൊഴുകുന്നു

കോഴിക്കോട്: ബീച്ച് റോഡിൽ ഒാടയിൽനിന്ന് മാലിന്യം കുത്തിയൊഴുകി യാത്രക്കാർക്ക് ദുരിതം. ബീച്ചിൽ ലയൺസ് പാർക്കിന് എതിർവശത്തെ ഒാടയിൽനിന്നാണ് അഴുക്കുവെള്ളമൊഴുകുന്നത്. കറുത്തിരണ്ട് കടുത്ത നാറ്റമുള്ള വെള്ളമാണ് റോഡിേലക്ക് കയറുന്നത്. വാഹനങ്ങൾ പോകുേമ്പാൾ ചളി മുഴുവൻ യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നു. അയൽ ജില്ലകളിൽ നിന്നടക്കം നിരവധിപേർ എത്തുന്ന ബീച്ചിലാണ് മൂക്കുപൊത്തി നടക്കേണ്ട അവസ്ഥ. ഒാടയിലേക്ക് വൻതോതിൽ മലിനജലം ഒഴുക്കിവിടുന്നതാണ് മുഖ്യ പ്രശ്നം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.