മോദിയും പിണറായിയും ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നപോലെ ^കെ. മുരളീധരൻ

മോദിയും പിണറായിയും ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നപോലെ -കെ. മുരളീധരൻ പേരാമ്പ്ര: ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നപോലെയാണ് നരേന്ദ്ര മോദിയും പിണറായി വിജയനുമെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് കെ. മുരളീധരൻ എം.എൽ.എ. പേരാമ്പ്ര മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനത്തി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവിരുദ്ധതയിലും വർഗീയ ഫാഷിസ്റ്റുകളെ താലോലിക്കുന്നതിലും ഇരു സർക്കാറുകളും മത്സരിക്കുകയാണ്. പിണറായിയുടെ ഭരണത്തിൽ ആകെ നേട്ടമുണ്ടാക്കിയത് ടി.പി. രാമകൃഷ്ണ​െൻറ എക്സൈസ് വകുപ്പാണ്. അഞ്ച് മദ്യഷാപ്പ് ഉള്ളിടത്ത് ഇപ്പോൾ 30 ഷാപ്പുകളാണുള്ളത്. പൂജ്യം മാർക്ക് ലഭിച്ച കുട്ടി 10 ശതമാനം മാർക്ക് ലഭിച്ച കുട്ടികൾക്ക് മാർക്കിടുന്നതു പോലെയാണ് പിണറായി മന്ത്രിമാർക്ക് മാർക്കിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദി ആട്ടിൻതോലണിഞ്ഞ ചെന്നായയാണെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിലെ ജനങ്ങൾ മനസ്സിലാക്കാതെപോയതാണ് ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണം. യു.പി.എയുടെ സാമ്പത്തികനയം എത്രമാത്രം ജനോപകാരപ്രദമായിരുന്നുവെന്ന് ജനം മനസ്സിലാക്കിക്കഴിഞ്ഞു. യു.പി.എയുടെ സാമ്പത്തിക നയത്തിൽ കർഷകർക്കും സാധാരണക്കാർക്കുമായിരുന്നു മുൻതൂക്കം. എന്നാൽ, മോദിയുടെ സാമ്പത്തിക നയത്തിൽ കോർപറേറ്റുകൾക്കാണ് സ്ഥാനം. ദലിതരുടെ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ജുഡീഷ്യറിയെ വരുതിയിലാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന വിധികളാണ് സുപ്രീം കോടതിയിൽനിന്ന് പുറത്തുവരുന്നത്. സി.പി.എമ്മി​െൻറ ഭാവി തീരുമാനിക്കുന്ന പാർട്ടി കോൺഗ്രസാണ് ഹൈദരാബാദിൽ നടക്കുന്നത്. ബി.ജെ.പിയെ തോൽപിക്കാൻ കോൺഗ്രസ് വേണ്ട എന്നാണ് ഇനിയും സി.പി.എം പറയുന്നതെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ അവരെ കാണാൻ ബൈനോക്കുലർ വെച്ച് നോക്കേണ്ടി വരുമെന്നും മുരളീധരൻ പരിഹസിച്ചു. മണ്ഡലം പ്രസിഡൻറ് വാസു വേങ്ങേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ നിർവഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺകുമാർ, മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു, രാജൻ മരുതേരി, പി.കെ. രാഗേഷ്, സത്യൻ കടിയങ്ങാട്, മുനീർ എരവത്ത്, ഇ. അശോകൻ, ഇ.വി. രാമചന്ദ്രൻ, ബാബു തത്തക്കാടൻ, കിഴിഞ്ഞാണ്യം കുഞ്ഞിരാമൻ, പി.പി. രാമകൃഷ്ണൻ, എം.എം. സതീശൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി നടന്ന റാലിക്ക് വി. ആലിസ് മാത്യൂ, കെ.സി. രവീന്ദ്രൻ, മനോജ് എടാണി, കെ. ജാനു, പ്രദീഷ് നടുക്കണ്ടി, ഇ.പി. മുഹമ്മദ്, ഷാജു പൊൻപറ, ആർ.കെ. രജീഷ് കുമാർ, പി.സി. സജീവൻ, രതി രാജീവ്, പി.എസ്. സുനിൽകുമാർ, റംഷാദ് പാണ്ടിക്കോട്, റഷീദ് പുറ്റംപൊയിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.