റോഡ് സുരക്ഷ വാരാഘോഷം: ട്രാഫിക്​ പരിഷ്​കരണ നടപടികൾ കൂടുതൽ കർശനമാക്കും

മുക്കം: നഗരസഭയിൽ റോഡ് സുരക്ഷ വാരാഘോഷം തിങ്കളാഴ്ച തുടങ്ങും. ട്രാഫിക് െറഗുലേറ്ററി കമ്മിറ്റിയിലെ പൊലീസ് മേധാവികളും റവന്യൂ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും പൗരപ്രതിനിധികളുടെയും നേതൃത്വത്തിൽ നഗരസഭയിൽ പ്രത്യേക യോഗം ചേർന്ന് സുപ്രധാന തീരുമാനങ്ങളെടുത്തു. ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് കൂടുതൽ കർശന നടപടികളുമായി മുന്നോട്ടുപോകാൻ യോഗത്തിൽ തീരുമാനിച്ചു. വൺവേ റോഡ് യാത്ര കൃത്യമായി പാലിക്കുക, കാൽനടയാത്രയെ തടസ്സപ്പെടുത്തി ഫുട്പാത്തുകൾ കച്ചവടക്കാർ ൈകയേറുന്നത് അനുവദിക്കില്ല, പുതിയ സ്റ്റാൻഡിലേക്ക് പോകുന്ന ബസുകൾക്ക് ഇനിമുതൽ വില്ലേജ് ഓഫിസിനു മുന്നിൽ സ്റ്റോപ് അനുവദിക്കില്ല തുടങ്ങിയവയാണ് സുപ്രധാന തീരുമാനങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.