പാലിയേറ്റിവ് ഉപകരണങ്ങൾ നൽകി

ഫറോക്ക്: പാലിയേറ്റിവ് പരിചരണം ലഭിക്കുന്നവർക്കായി ഫറോക്ക് നഗരസഭ പദ്ധതിയിലുൾപ്പെടുത്തി വാങ്ങിയ ഉപകരണങ്ങൾ രോഗികൾക്ക് നൽകി. ഓക്‌സിജൻ സിലണ്ടറുകൾ, ഹൈഡ്രോളിക് ബെഡുകൾ, ആട്ടോ ക്ലേവ് മെഷീനുകൾ എന്നിവയാണ് നൽകിയത്. നഗരസഭ ചെയർപേഴ്‌സൻ പി. റുബീന ഉപകരണങ്ങൾ രോഗികൾക്ക് കൈമാറി. വൈസ്‌ ചെയർമാൻ വി. മുഹമ്മദ് ഹസൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ പി. ആസിഫ്, കൗൺസിലർമാരായ മമ്മു വേങ്ങാട്ട്, ഇ.കെ. താഹിറ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ലാലു ജോൺസ്, പാലിയേറ്റിവ് നഴ്‌സ് ടി. ഷിംന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.