അനുസ്​മരണ സമ്മേളനം

കോഴിക്കോട്: സേവാദൾ-യൂത്ത് കോൺഗ്രസ് നേതാവ് കെ.ടി. സതീഷ് കുമാറി​െൻറ ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. ഡി.സി.സി അംഗം വി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ ജി.സി. പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു. കെ. പ്രകാശൻ, എം.ടി. സേതുമാധവൻ, കെ. ശശിധരൻ, സി.വി. സുരേശൻ, യു.പി. അബ്ദുറഹിമാൻ, കെ. സുരേഷ്, എ. വിജയൻ, മുരളീധരൻ നെല്ലിക്കോട്, പി.പി. ഉണ്ണികൃഷ്ണൻ, പി. സബിത, കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ക്ലിനിക്കൽ സൈക്കോളജി ദിനം ആചരിച്ചു കോഴിക്കോട്: ഇന്ത്യൻ അസോസിയേഷൻ ഒാഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റിസി​െൻറ (െഎ.എ.സി.പി) കീഴിൽ ഇംഹാൻസിൽ ക്ലിനിക്കൽ സൈക്കോളജി ദിനാചരണം സംഘടിപ്പിച്ചു. െഎ.എ.സി.പി ദേശീയ പ്രസിഡൻറ് ഡോ. കെ. ഗിരീഷ് ഉദ്ഘാടനം ചെയ്തു. ക്ലിനിക്കൽ സൈക്കോളജി വിഭാഗം മേധാവി ഡോ. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേരളത്തിലെ മുതിർന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രഫ. ഇ. മുഹമ്മദിനെ ആദരിച്ചു. ഇന്ത്യയിൽ ക്ലിനിക്കൽ സൈക്കോളജിയുടെ ചരിത്രം, ക്ലിനിക്കൽ സൈക്കോളജി പൊതു സമൂഹത്തിൽ, മനഃശാസ്ത്രജ്ഞരുടെ മാനസികാരോഗ്യം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ശാരദ മോഹൻ, ജിതിൻ, മാനവ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.