മിച്ചഭൂമി കൈയേറിയതായും അനധികൃതമായി മരം മുറിച്ചതായും പരാതി: റവന്യൂ വകുപ്പ് അധികൃതർ സ്​ഥലം സന്ദർശിച്ചു

മിച്ചഭൂമി കൈയേറിയതായും അനധികൃതമായി മരം മുറിച്ചതായും പരാതി: റവന്യൂ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു താമരശ്ശേരി: അമ്പായേത്താട്, അമ്പോക്ക്, ഇറച്ചിപ്പാറ പ്രദേശങ്ങളിൽ റവന്യൂ വകുപ്പി​െൻറ അധീനതയിലുള്ള മിച്ചഭൂമി കൈയേറിയതായും അനധികൃതമായി മരം മുറിച്ചതായുമുള്ള നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. രാരോത്ത് വില്ലേജിൽപെടുന്ന ഇവിടെ രണ്ട് പ്ലോട്ടുകളിലായി ഏകദേശം 20 ഏക്കറോളം സ്ഥലം സർക്കാർ മിച്ചഭൂമിയായി ഉണ്ടായിരുന്നതായും എന്നാൽ, ഇപ്പോൾ 10 ഏക്കറോളം മാത്രമേ ഉള്ളൂവെന്നും ബാക്കിയുള്ള സ്ഥലം സ്വകാര്യ വ്യക്തികൾ കൈയേറിയതാണെന്നുമാണ് നാട്ടുകാരുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ബുധനാഴ്ച താമരശ്ശേരി താലൂക്ക്, ഭൂരേഖാ വിഭാഗം തഹസിൽദാർ എ.പി. ഗീതാമണി, െഡപ്യൂട്ടി തഹസിൽദാർ എം.ഡി. അബ്ദുറഹിമാൻ, രാരോത്ത് വില്ലേജ് ഓഫിസർ വി. രവീന്ദ്രൻ, സർവേയർ ബാബുരാജ് എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. പരാതികൾ ലഭിച്ചതായും റവന്യൂ ഭൂമിയായി 14 ഏക്കർ സ്ഥലമാണുള്ളതെന്നും പരാതിയുടെ അടിസ്ഥാനത്തിൽ ഭൂമി കൃത്യമായി സർവേ ചെയ്യുന്നതിന് നടപടി കൈക്കൊണ്ടതായും താലൂക്ക് തഹസിൽദാർ സി. മുഹമ്മദ് റഫീക് പറഞ്ഞു. 50 വർഷത്തിലെറെയായി അളന്ന് തിട്ടപ്പെടുത്തി വേർതിരിച്ച് മാറ്റിയിട്ട മിച്ചഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങളും കരിങ്കൽ പാറയും പാറക്കെട്ടുകളുമാണ്. കരിങ്കൽ ക്വാറി ലോബികൾ ഇത് കൈവശപ്പെടുത്തുന്നതിനുള്ള ശ്രമം നടത്തിെക്കാണ്ടിരിക്കുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. രാരോത്ത് വില്ലേജിലെ ആരോപണ വിധേയരായ ജീവനക്കാരുടെയും മറ്റും ഒത്താശയോടെ തണ്ടപ്പേര്, കൈവശ സർട്ടിഫിക്കറ്റ് എന്നിവ സംഘടിപ്പിച്ച് സർക്കാർ വക ഭൂമിക്ക് വ്യാജരേഖകൾ ഉണ്ടാക്കി സ്ഥലം കൈയേറിയിട്ടുണ്ടെന്ന് പ്രദേശവാസികൾ താമരശ്ശേരി തഹസിൽദാർക്ക് നൽകിയ പരാതിയിൽ പറയുന്നു. കരിങ്കൽ പാറ ഖനനത്തി​െൻറ ആദ്യപടിയായിട്ടാണ് സ്വകാര്യ വ്യക്തികൾ ഭൂമിയിൽ അതിക്രമിച്ചു കടന്ന് ഇരുൾ അടക്കമുള്ള മരങ്ങൾ മുറിച്ചുകടത്തിയിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു. അന്യാധീനപ്പെട്ട സർക്കാർ മിച്ചഭൂമി തിരിച്ചുപിടിക്കുന്നതിന് എത്രയുംപെട്ടന്ന് സർവേ നടപടി പൂർത്തിയാക്കി അളന്ന് തിട്ടപ്പെടുത്തണമെന്നും ഭൂമി കൈയേറി മരം മുറിച്ചവർക്കെതിരെയും കൈയേറ്റക്കാർക്കെതിരെയും വ്യാജരേഖകൾ നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. photo: ravaneu 33 അമ്പായത്തോട് ഭാഗത്ത് സർക്കാർ ഭൂമി കൈയേറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.