'അവൾക്കൊപ്പം' ഹൃദയത്തിൽനിന്നും ഈ ചിത്രങ്ങൾ

കോഴിക്കോട്: കശ്മീരിലെ കഠ്്വയിലെ എട്ടുവയസ്സുള്ള പെൺകൊടി ലോകത്തി​െൻറയൊന്നാകെ നൊമ്പരമായി മാറിയപ്പോൾ ത​െൻറ സർഗശേഷിയായ വരയിലൂടെ അവൾക്കൊപ്പംനിന്ന് ദിൽന ഷെറിൻ. കഠ്്വയിലെ പെൺകുട്ടിക്കും ഡൽഹിയിലെ നിർഭയയടക്കമുള്ള ഈ നാട്ടിൽ ആക്രമിക്കപ്പെടുന്ന ഓരോ പെൺകുട്ടിക്കും വേണ്ടിയാണ് പ്ലസ്ടു വിദ്യാർഥിനിയായ ദിൽന ത​െൻറ 'ആർട്ട് ഓഫ് ഹാർട്ട്' എന്ന പ്രദർശനം ആർട്ട്ഗാലറിയിൽ തുടങ്ങിയത്. സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾക്കെതിരെ ദിൽന എട്ടാം ക്ലാസുതൊട്ടു വരച്ച ചിത്രങ്ങൾ മുതൽ കഠ്്വ സംഭവത്തെ ചിത്രീകരിച്ച് കഴിഞ്ഞദിവസം വരച്ച ഉള്ളുനോവിക്കുന്ന ചിത്രം വരെയാണ് പ്രദർശനത്തിലുള്ളത്. മനുഷ്യമാംസം തിന്നുന്ന കഴുകന്മാർ കഠ്്വ പെൺകുട്ടിയുടെ ഉടൽ കൊത്തിവലിക്കുന്ന ചിത്രത്തിൽനിന്നാണ് പ്രദർശനം തുടങ്ങുന്നത്. പിന്നീടുള്ള ഓരോ ഫ്രെയിമുകളിലും നിറയുന്നത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുണ്ടാവുന്ന അക്രമങ്ങളാണ്. ഭ്രൂണാവസ്ഥയിലുള്ള പെൺകുട്ടി മുതൽ മുത്തശ്ശിമാർ വരെ അനുഭവിക്കുന്ന ദുരിതങ്ങൾ ദിൽനയുടെ വരകളിൽ വിരിയുന്നു. ക്രൂരപീഡനങ്ങൾക്കിരയാവുമ്പോഴും സമൂഹത്തി​െൻറ മുഴുവൻ പഴിയും കേൾക്കേണ്ടിവരുന്നവർ, കാമറകണ്ണുകളാൽ വേട്ടയാടപ്പെടുന്നവൾ, ദുർബലമാകുന്ന പ്രതിരോധങ്ങൾ, ഓടുന്ന ബസിൽ വേട്ടയാടപ്പെട്ട നിർഭയ, ഉപേക്ഷിപ്പെടുന്ന പെൺബാല്യങ്ങൾ, പെൺഭ്രൂണഹത്യ, ശൈശവവിവാഹത്തി​െൻറ പ്രത്യാഘാതം, ചിരിക്കുന്ന മുഖംമൂടിയണിഞ്ഞ് കരയുന്ന പെൺകുട്ടി ഇങ്ങനെ നിസ്സഹായതയുടെയും വേട്ടയാടലുകളുടെയും ഇരുണ്ട വർണങ്ങളേറെയുണ്ട്. ഇതിനൊപ്പം ആനന്ദത്തി​െൻറയും പ്രതീക്ഷയുടെയും നിറങ്ങൾ പകരുന്ന ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. സമകാലിക സംഭവങ്ങളോടുള്ള പ്രതിഷേധമാണ് ത​െൻറ ചിത്രങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ദിൽന പറയുന്നു. വിജിലൻസ് എസ്.പി ഉമ ബെഹ്റ പ്രദർശനം ഉദ്ഘാടനം ചെയ്തു. മലപ്പുറം മഞ്ചേരി പുൽപറ്റയിലെ ബസ്ഡ്രൈവറായ പുത്തൻപീടിയേക്കൽ അബ്ദുല്ലയുടെയും സലീനയുടെയും മകളായ ദിൽനയുടെ 13ാമത് പ്രദർശനമാണിത്. പൂെക്കാളത്തൂർ സി.എച്ച്.എം.എസ്.എസിലെ പ്ലസ്ടു വിദ്യാർഥിനിയായ ഈ പെൺകുട്ടി ബാല്യം മുതൽ ചിത്രം വരക്കുകയും നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. പ്രദർശനം ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.