കബഡി മത്സരം ആവേശമായി

Photo: black cobra ബ്ലാക് കോബ്ര കൊടിയത്തൂരിൽ സംഘടിപ്പിച്ച കബഡി മത്സരത്തിൽനിന്ന് must.............. കൊടിയത്തൂർ: ബ്ലാക് കോബ്ര കൊടിയത്തൂർ സംഘടിപ്പിച്ച ജില്ലതല കബഡി ടൂർണമ​െൻറ് പ്രദേശത്തുകാർക്ക് ആവേശമായി. ജി.എം.യു.പി സ്കൂൾ ഫ്ലഡ്ലിറ്റ് മൈതാനിയിൽ നടന്ന മത്സരത്തിൽ ഗജമുഖ കണ്ണഞ്ചേരി ജേതാക്കളായി. ജില്ലയിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ സാൻഗ്രൗണ്ട് നടുവട്ടം, ആര്യൻസ് വടകര എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. പ്ലാനറ്റ് എം.ഡി എം.എ. സലീം, എ.എസ് അസോസിയേറ്റ് മാനേജിങ് പാർട്ണർ എം.എം. ആശിഖ് എന്നിവർ മുഖ്യാഥിതികളായിരുന്നു. ഇ. അയ്യൂബ് അധ്യക്ഷത വഹിച്ചു. ക്ലബി​െൻറ ഖത്തർ ചാപ്റ്റർ ഭാരവാഹികളായ എം.കെ. ഹക്കീം, ശാഹിൽ കണ്ണാട്ടിൽ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ഷാമിൽ സ്വാഗതവും അഹ്ദൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.